Breaking

അന്യഗ്രഹ ജീവികൾ ഭൂമിയിൽ

ന്യൂയോർക്ക്. തങ്ങളുടെ വീട്ടുവളപ്പിൽ വലിയ പച്ച വെളിച്ചം പ്രത്യക്ഷപ്പെട്ടെന്നും നോക്കിയപ്പോൾ എട്ടു അടിയിലേറെ ഉയരം ഉള്ള രണ്ടു രൂപങ്ങൾ കണ്ടതായും അമേരിക്ക യിലെ ലാസ്‌വേഗസിലുള്ള രണ്ടു ദമ്പതികൾ അവകാശപ്പെട്ടു. ആ പച്ച വെളിച്ചം അവിടെ സി സി ടീവി ക്യാമറ കളിൽ കാണാൻ കഴിഞ്ഞു എന്നാണ് റിപ്പോർട്ട്‌. കാലിഫോണിയാ തുടങ്ങിയ ഒട്ടേറെ സ്ഥലങ്ങളിൽ നിന്ന് ഇത് പോലെയുള്ള വാർത്തകൾ വരുന്നുണ്ട്. നാസയിൽ നിന്ന് പിരിഞ്ഞ ഒരു ഉദ്യോഗസ്ഥൻ അന്യ ഗ്രഹ ജീവികൾ ഒരു സത്യം ആണെന്ന് ഈയിടെ പറഞ്ഞിരുന്നു. അന്യഗ്രഹ ജീവികൾ ഭൂമിയിൽ എത്തിയിട്ടുണ്ടാകാമെന്ന വാദവുമായി പെന്റഗൺ മുൻ ഉദ്യോഗസ്ഥൻ. 2004ൽ സാന്‍ ഡീഗോയിൽ യുഎസ് യുദ്ധവിമാനത്തിലുള്ളവർ ‘കറങ്ങുന്ന അജ്ഞാത വിമാനം’ കണ്ടതായാണ് അന്യഗ്രഹജീവി ഗവേഷണത്തിനുള്ള പെന്റഗൺ പദ്ധതിക്കു നേതൃത്വം നൽകിയിരുന്ന ലൂയിസ് എലിസോൻഡോയുടെ വെളിപ്പെടുത്തൽ. ഈ ‘വിമാനം’ അന്യഗ്രഹ ജീവികളുടേതായിരുന്നുവെന്നാണു വാദം. ആകാശത്തെ അജ്ഞാതവസ്തുക്കളെ (യുഎഫ്ഒ) തേടിയുള്ള വന്‍പദ്ധതിയുടെ അതീവരഹസ്യ സ്വഭാവത്തില്‍ പ്രതിഷേധിച്ച് എലിസോൻഡോ കഴിഞ്ഞ ഒക്ടോബറില്‍ രാജിവയ്ക്കുകയായിരുന്നു.

2.87 കോടി ഡോളർ ചെലവിട്ടു യുഎസ് പ്രതിരോധ വകുപ്പ് ‘അഡ്വാന്‍സ്ഡ് ഏവിയേഷന്‍ ത്രെട്ട് ഐഡന്റിഫിക്കേഷന്‍’ പദ്ധതി തുടങ്ങിയതിനെപ്പറ്റി ന്യൂയോർക്ക് ടൈംസ് പത്രമാണു വിവരം പുറത്തുവിട്ടത്. 2007ൽ ആരംഭിച്ച പദ്ധതിക്കു 2012ല്‍ തിരശ്ശീല വീണെന്നാണ് ഔദ്യോഗിക ഭാഷ്യമെങ്കിലും അതീവരഹസ്യമായി ഇപ്പോഴും തുടരുന്നുണ്ടെന്നാണു വിവരം. കണ്ടെത്തലുകളില്‍ പലതും പെന്റഗണ്‍ അതീവരഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. ഡെമോക്രാറ്റ് പാർട്ടിക്കാരനായ മുൻ സെനറ്റർ ഹാരി റീഡിന്റെ അഭ്യർഥനപ്രകാരമായിരുന്നു പെന്റഗൺ പദ്ധതിക്കു തുടക്കം. അന്യഗ്രഹ ജീവികളുണ്ടെന്നു വിശ്വസിക്കുന്ന കോടീശ്വരൻ റോബർട്ട് ബിഗലോയുടെ ഗവേഷണ സ്ഥാപനത്തിലേക്കായിരുന്നു ഫണ്ട് മുഴുവൻ ഒഴുകിയത്. ഇതിനെതിരെയും വിമർശനമുയർന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *