NRI News

അമേരിക്കയിൽ പുക പടരുന്നു . മാസ്ക് നിർബന്ധം.

ന്യൂയോർക്ക്.കാനഡയിൽ പടർന്നു കത്തുന്ന കാട്ടുതീയിൽ നിന്നുള്ള മാരക മായ പുക അമേരിക്കൻ സ്റ്റേറ്റ് കളിൽ പടരുന്നു. ഈ പുകയിൽ നിന്ന് രക്ഷപെടാൻ മാസ്ക് നിർബന്ധമാക്കാൻ സർക്കാർ തീരുമാനിച്ചു. സമാനതകളില്ലാത്ത ഭീകരാവസ്ഥയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്..കാനഡയിലെ കാട്ടുതീയിൽ നിന്നുള്ള അപകടകരമായ പുക ന്യൂയോർക്ക് സിറ്റിയിലും ട്രൈ-സ്റ്റേറ്റ് ഏരിയയിലുമാകെ പടർന്നിരിക്കുകയാണ്. പ്രധാന വിമാനത്താവളങ്ങളിലെല്ലാം വിമാനങ്ങൾ സർവീസ് നിർത്തി വച്ചിരിക്കുകയാണ്. മേജർ ലീഗ് ബേസ്ബോൾ ഗെയിമുകളും മാറ്റിവച്ചു. മഹാമാരിയുടെ കാലഘട്ടത്തിലെന്നപോലെ ആളുകൾ മാസ്ക് ധരിച്ചാണ് പുറത്തിറങ്ങുന്നത്

Leave a Reply

Your email address will not be published. Required fields are marked *