അമൽജ്യോതി സമരം ഒത്തുതീർപ്പായി
കോട്ടയം :കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനീയറിങ് കോളജിലെ വിദ്യാർഥിനി ശ്രദ്ധ സതീഷ് ആത്മഹത്യ ചെയ്തിനെ തുടർന്ന് വിദ്യാർത്ഥികൾ നടത്തിവന്ന സമരം പിൻവലിക്കുവാൻ തീരുമാനമായി. കോളേജ് തിങ്കളാഴ്ച തുറക്കും.
മന്ത്രിമാരായ ഡോ. ആർ . ബിന്ദു, വി. എൻ. വാസവൻ, ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് തുടങ്ങിയവർ കോളേജ് മാനേജ്മെന്റിനോടും, വിദ്യാർത്ഥി പ്രതിനിധികളോടും നടത്തിയ സമവായ ചർച്ചയിലൂടെയാണ് സമരം ഒത്തുതീർന്നത്.