അമൽ ജ്യോതി കോളേജിൽ നടന്ന സമരവുമായി ബന്ധപ്പെട്ട് മുസ്ലിം സമുദായത്തെ പരോക്ഷമായി ആക്രമിക്കുന്നതിനെതിരെ കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ
കോട്ടയം: എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി ആത്മഹത്യചെയ്തതിനെ തുടർന്ന് കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജിൽ നടന്ന സമരവുമായി ബന്ധപ്പെട്ട് മുസ്ലിം സമുദായത്തെ പരോക്ഷമായി ആക്രമിക്കുന്നതിനെതിരെ കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ. കോളേജ് അധികാരികൾ നടത്തിയ പ്രസ്താവനയും കാഞ്ഞിരപ്പള്ളിയിൽ കത്തോലിക്ക സഭയുടെ നേത്യത്വത്തിൽ നടന്ന പ്രകടനത്തിൽ മുസ്ലിം സമുദായത്തിനെതിരെ വിളിച്ച മുദ്രാവാക്യവും അപലപനീയമാണെന്ന് കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി എം എച്ച് ഷാജിയും കോട്ടയം ജില്ലാ പ്രസിഡന്റ് എം ബി അമീൻഷായും പ്രസ്താവനയിൽ പറഞ്ഞു.

