ആദ്യദിനം കുടുങ്ങിയത് 28,891
തിരുവനന്തപുരം :
ക്യാമറ പണി തുടങ്ങി.ആദ്യദിനം റോഡിലെ ക്യാമറയിൽ നിയമലംഘനത്തിന് കുടുങ്ങിയത് 28,891 പേർ. കൊല്ലം ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ നിയമലംഘനം നടത്തിയതായി ക്യാമറ കണ്ടെത്തിയത്. 4776 പേർ. തിരുവനന്തപുരം 4362 പേർ. പത്തനംതിട്ട (1177), ആലപ്പുഴ (1288), കോട്ടയം (2194), ഇടുക്കി (1483), എറണാകുളം (1889), തൃശൂർ (3995), പാലക്കാട് (1007), മലപ്പുറം (545), കോഴിക്കോട് (1550), വയനാട് (1146), കണ്ണൂർ (2437), കാസർകോട് (1040) എന്നിങ്ങനെയാണ് ഇന്നലെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ നിയമലംഘനത്തിന് ക്യാമറയിൽപെട്ടവർ.