ആന്‍ഡ്രൂസ് താഴത്ത്-അമിത് ഷാ കൂടിക്കാഴ്ച വിവാദമാകുന്നു
കൊച്ചി: തൃശൂര്‍ രൂപത ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തിലുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൂടിക്കാഴ്ച നടത്തിയത് വിവാദമാകുന്നു ക്രിസ്തവർക്കെതിരെ ഇന്ത്യയിൽ പലയിടത്തും ആക്രമണങ്ങൾ തുടർക്കഥയാകുമ്പോൾ, കേന്ദ്രവുമായി നടക്കുന്ന ചർച്ചകൾ വിശ്വാസികളിൽ വലിയ എതിർപ്പുണ്ടാക്കുന്നുണ്ട്.ഫാ.റെനി മുണ്ടെന്‍കുര്യന്‍, ഫാ.അലക്സ് മാപ്രാണി എന്നിവര്‍ക്കൊപ്പമാണ് ബിഷപ് അമിത് ഷായെ കാണാനെത്തിയത്. കൊച്ചിയില്‍ അമൃത ആശുപത്രിയുടെ രജത ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു അമിത് ഷാ.

