ഉമ്മൻ ചാണ്ടിയെ അധിക്ഷേപിക്കുന്ന ജോസ് കെ.മാണി വിഭാഗത്തിൽ നിന്നും ശക്തമായ ചോർച്ച ഉണ്ടാകും: അപു ജോൺ ജോസഫ്
കൂരോപ്പട :കേരള കോൺഗ്രസ് പാർട്ടി ശക്തിപ്പെടേണ്ടത് കാർഷിക മേഖലയുടെയും, ജനാധിപത്യ ചേരിയുടെയും അനിവാര്യത ആണ് എന്ന് കേരള കോൺഗ്രസ് ഐ റ്റി ആൻഡ് പ്രൊഫഷണൽ കോൺഗ്രസ് പ്രസിഡന്റും, കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗവും ആയ അപു ജോൺ ജോസഫ് അഭിപ്രായപ്പെട്ടു.
ഉമ്മൻ ചാണ്ടിയെ അധിക്ഷേപിക്കാൻ രംഗത്തിറങ്ങിയിരിക്കുന്ന ജോസ് കെ.മാണി വിഭാഗത്തിൽ നിന്നും ഇനിയും ചോർച്ച ഉണ്ടാകുമെന്നും അപു പറഞ്ഞു.കേരള കോൺഗ്രസ് (എം )ൽ നിന്നും രാജിവെച്ച് പി.ജെ.ജോസഫ്നയിക്കുന്ന കേരള കോൺഗ്രസിൽ കടന്ന് വന്നവർക്ക് കൂരോപ്പടയിൽ മെമ്പർഷിപ് കൊടുത്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം.ജോർജ് കുട്ടി മൈലാടി, എ ഇസഡ് എബ്രഹാം ആയിരം തൈക്കൽ, മജു പുന്നൂസ്, സാബു മഞ്ഞപ്പള്ളിൽ, ടോണി ജോർജ് എന്നിവരുടെ പ്രവർത്തകർ മെമ്പർഷിപ്പ് ഏറ്റുവാങ്ങി.കേരള കോൺഗ്രസ്
കൂരോപ്പട മണ്ഡലം പ്രസിഡന്റ് മാത്യുകുട്ടി ചൂരനോലി അധ്യക്ഷത വഹിച്ചു. കേരളാ കോൺസ് കോട്ടയം ജില്ല പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ മുഖ്യ പ്രസംഗം നടത്തി.