എംപുരാൻ തിയേറ്ററുകളിൽ
എറണാകുളം : കേരളത്തിലെ ഓരോ തീയേറ്ററുകൾക്ക് മുന്നിലും. ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എംപുരാൻ തിയേറ്ററുകളിലെത്തി. എംപുരാൻ്റെ എഴുന്നള്ളിപ്പിനായി അർദ്ധരാത്രി പുലരും മുമ്പേ തീയേറ്ററുകൾകക്ക് മുന്നിലെത്തിയിരുന്നു മോഹൻലാൽ ആരാധക വൃന്ദം. ആഗോള റിലീസ് ആയി എത്തിയ ചിത്രത്തിന് ഗംഭീര വരവേൽപ്പാണ് ലോകമെമ്പാടുമുള്ള മലയാളികൾ നൽകുന്നത്.
രാവിലെ 6 മണിക്ക് ആണ് ഫാൻ ഷോ ആരംഭിച്ചത്. മലയാളത്തിലെ ഏറ്റവും മുതൽമുടക്കുള്ള ചിത്രമായ എമ്പുരാൻ, ആരാധകർക്ക് ആവേശക്കാഴ്ചയായിക്കഴിഞ്ഞു.
750ൽ ഏറെ സ്ക്രീനുകളിലാണ് കേരളത്തിൽ മാത്രം ചിത്രം പ്രദർശിപ്പിക്കുന്നത്. കൊച്ചിയിൽ ആദ്യ ഷോ കാണാൻ മോഹൻലാൽ ഉൾപ്പെടെയുള്ള താരങ്ങളും എത്തിയിട്ടുണ്ട്. തിക്കും തിരക്കും മൂലമുള്ള അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിട്ടുള്ളത്. ആരാധകരും താരങ്ങളും കറുത്ത വസ്ത്രങ്ങൾ അണിഞ്ഞാണ് തീയേറ്ററുകളിലെത്തിയത്.
ബുക്കിങ്ങ് ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ ഒരു ലക്ഷത്തിനടുത്ത് ടിക്കറ്റുകളാണ് വിറ്റുപോയത്
മലയാളം കണ്ടതിൽ വച്ച് ഏറ്റവും വലിയ ബ്രഹ്മാണ്ഡ റിലീസിനാണ് സിനിമാ പ്രേമികൾ സാക്ഷ്യം വഹിച്ചത്. ലോകം മുഴുവനുമുള്ള സിനിമാ പ്രേമികൾ അത്യധികം ആകാംക്ഷയോടെ കാത്തിരുന്ന ചിത്രം പ്രേക്ഷകസ്വീകാര്യതയിലും ആഗോള കലക്ഷനിലും ചരിത്രം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ. അഡ്വാൻസ് ബുക്കിങ്ങിലൂടെ ആദ്യ ദിനം തന്നെ ‘എമ്പുരാൻ’ 50 കോടി ക്ലബിലെത്തിയിരുന്നു. ഇതാദ്യമായാണ് ഒരു മലയാള ചിത്രം ഈ നേട്ടം സ്വന്തമാക്കുന്നത്.

