എകികൃത സിവിൽ കോഡ് നടപ്പിലാക്കാനൊരുങ്ങി ബി ജെ പി.
ആവേശകരമായ തിരഞ്ഞെടുപ്പു നടക്കുന്ന കർണാടക ബി ജെ പി നിലനിർത്തിയേക്കും.കർണ്ണാടക തെരഞ്ഞെടുപ്പു വിജയം കഴിഞ്ഞാൽ ഉടനെ എകികൃത സിവിൽ കോഡ് ബിജെപി നടപ്പിലാക്കും .. ഇന്നലെ ബിജെപി പ്രസിഡന്റ് കർണ്ണാടക ബിജെപി യുടെ തെരഞ്ഞെടുപ്പു മാനിഫെസ്റ്റോ പുറത്ത് ഇറക്കി കൊണ്ട് അറിയിച്ചതാണിത്. കർണാടകതിരഞ്ഞെടുപ്പ് ദേശീയ രാഷ്ട്രീയത്തിൽ അത്രയേറെ പ്രധാനപ്പെട്ടതാണ് . മുസ്ലിം വോട്ട് വേണ്ടെന്നു ബിജെപി നേതാവ് കഴിഞ്ഞ ദിവസം ഈശ്വരപ്പ പരസ്യമായി പറഞ്ഞിരുന്നു.. കർണ്ണാടക തെരഞ്ഞെടുപ്പുൽ ഹിന്ദു ക്കളിലെ ഓരോ വിഭാഗങ്ങൾ തമ്മിലാണ് മത്സരിക്കുന്നത്. കോൺഗ്രസ് നേരിയ മുൻകൈ നേടിയാൽപ്പോലും തനിയെ മന്ത്രി സഭ ഉണ്ടാക്കാക്കുന്നതിന് പ്രതിസന്ധി ഉണ്ടാവും. പണത്തിന്റെ ഒഴുക്കാണ് സർവത്ര. കഴിഞ്ഞ ആഴ്ച മാത്രം മൈസൂര് ബാംഗ്ലൂർ ഹൈവേ യിൽ നിന്ന് മാത്രം 300 കോടിയിലേറെ രൂപ കേന്ദ്ര പോലീസ് പിടിച്ചു എടുത്തു. ഹൈവേ യിൽ പലയിടത്തും ചെക്ക് പോസ്റ്റ് സ്ഥാപിച്ചു പരിശോധന തുടരുന്നു. രാഹുൽ തരംഗമോ ഭരണ വിരുദ്ധവികാരമോ കർണാടകയിൽ കാര്യമായ ചലനമുണ്ടാക്കില്ല എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. പണക്കൊഴുപ്പിന്റെ ആഘോഷമായി ഇരു മുന്നണികൾക്കും ഈ തിരഞ്ഞെടുപ്പ് മാറിക്കഴിഞ്ഞു.