LOCAL

എ.ആര്‍.സുധീര്‍ഖാന് പൊള്ളലേറ്റ സംഭവം വിവാദമാകുന്നു

മാറനല്ലൂർ : മാറനല്ലൂരില്‍ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ.ആര്‍.സുധീര്‍ഖാന് പൊള്ളലേറ്റ സംഭവം വിവാദമാകുന്നു . വീട്ടിലേക്ക് ഒരാള്‍ വന്നതിന്ശേഷമാണ് പൊള്ളലേറ്റതെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചു. സാരമായി പരുക്കേറ്റ സുധീര്‍ഖാനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സുധീര്‍ഖാന് എങ്ങനെയാണ് പൊള്ളലേറ്റത് എന്നതില്‍ പോലീസിനും വ്യക്തതയില്ല. അന്വേഷണം പൂർത്തിയാകുന്നതോടെ സംഭവത്തിൽ കൂടുതൽ വ്യക്തത കൈവരും എന്ന പ്രതീക്ഷയിലാണ് പോലീസ്.

Leave a Reply

Your email address will not be published. Required fields are marked *