ഓർമ്മയായത് പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക വിളയിൽ ഫസീല
കോഴിക്കോട് > പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക വിളയിൽ ഫസീല (63)ഓർമയായി . കോഴിക്കോട് വെള്ളിപറമ്പിലെ വസതിയിലായിരുന്നു അന്ത്യം. മലപ്പുറം ജില്ലയിലെ ചീക്കോട് പഞ്ചായത്തിൽ വിളയിലിൽ ഉള്ളാട്ടുതൊടി കേളൻ – ചെറുപെണ്ണ് ദമ്പതികളുടെ മകളായാണു ജനനം. വിളയിൽ വത്സല എന്നറിയപ്പെട്ടിരുന്ന ഇവർ പിന്നീട് ഇസ്ലാം മതം സ്വീകരിച്ച് വിളയിൽ ഫസീല എന്ന പേർ സ്വീകരിക്കുകയായിരുന്നു. അന്തരിച്ച മാപ്പിളപ്പാട്ട് ഗായകൻ വി എം കുട്ടിയാണ് സംഗീതരംഗത്തേക്കുള്ള വഴിനടത്തിയത്. എം എസ് വിശ്വനാഥന്റെ സംഗീതത്തിലാണ് ഫസീല സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ‘മുഹമ്മദ് മുസ്തഫ’ എന്ന ചിത്രത്തില്‍ പി ടി അബ്ദുറഹ്മാന്റെ രചനയില്‍ ‘അഹദവനായ പെരിയോനെ’ എന്ന ഗാനമായിരുന്നു അത്.