കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ പുളിക്കൽ പിതാവിനെ ഞാൻ പൂർണ്ണമായി പിന്താങ്ങുന്നു.രമേശ് ചെന്നിത്തല
കണമലയിലെ കാട്ടുപോത്തിന്റെ ആക്രമണത്തെ സംബന്ധിച്ചു
കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ നടത്തിയ പ്രസ്താവനയോട് പൂർണമായും യോജിക്കുന്നുവെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മനുഷ്യന് ജീവിക്കാൻ കഴിയാത്ത അവസ്ഥയാണ് മലയോര പ്രദേശങ്ങളിൽ ഇപ്പോഴുള്ളത്.ഇതിനെതിരെ കേസിബിസി സംസാരിച്ചാൽ മന്ത്രി സഭാധ്യക്ഷന്മാരെ പോലും പുലഭ്യം പറയുന്നു, അധിക്ഷേപിക്കുന്നു. കെ സി ബി സിയുടെ പ്രസ്താവനയെ പരിപൂർണ്ണമായി പിന്തുണയ്ക്കുന്നു.മണ്ണിൽ പണിയെടുക്കുന്ന കർഷകന്റെ ജീവിത സുരക്ഷിതത്വത്തിന് സർക്കാർ അടിയന്തരമായി ഇടപെടൽ നടത്തണം രമേശ് ചെന്നിത്തല പറഞ്ഞു.