കൊട്ടാരക്കര മോഡൽആക്രമണം കളമശ്ശേരിയിലും.
കളമശ്ശേരി :
കൊട്ടാരക്കരയിൽ യുവ ഡോക്ടർ ക്രൂരമായി കൊലചെയ്യപ്പെട്ട ദിവസങ്ങൾ കഴിയുമ്പോൾ സമാനമായ മറ്റൊരാക്രമണത്തിനാണ് കഴിഞ്ഞദിവസം കളമശ്ശേരി സാക്ഷ്യം വഹിച്ചത്. കളമശ്ശേരി സ്വദേശിയായ യുവാവ് വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലെത്തുകയും, ചികിത്സിക്കാൻ എത്തിയ ഡോക്ടറെയും മറ്റു ജീവനക്കാര്യം ആക്രമിക്കാ നോരുങ്ങുകയുമായിരുന്നു. കൃത്യസമയത്ത് ഒഴിഞ്ഞു മാറിയത് കൊണ്ടാണ് മറ്റൊരു ദുരന്തം ആവർത്തിക്കാതിരുന്നത്. ആശുപത്രി ജീവനക്കാരുടെ സുരക്ഷക്കു മുൻഗണന നൽകുമെന്ന് മന്ത്രി പ്രഖ്യാപിച്ച ദിവസങ്ങൾ മാത്രം കഴിയുമ്പോഴാണ് മറ്റൊരാക്രമണം കളമശ്ശേരിയിൽ ഉണ്ടായത്. സുരക്ഷ എന്നത് വാക്കുകളിൽ മാത്രം ഒതുങ്ങുന്നു എന്നതിന്റെ മറ്റൊരു ഉദാഹരണമായി ഈ സംഭവം മാറുകയാണ്.