BreakingOthers

ചൈനയിൽ സ്ഫോടനത്തിൽ 31 പേർ കൊല്ലപ്പെട്ടു

യിൻചുവാൻ : ചൈനയിൽ ബാർബിക്യൂ റസ്റ്ററന്റിൽ പാചക വാതകത്തിന് തീപിടിച്ചുണ്ടായ ഉഗ്രൻ സ്ഫോടനത്തിൽ 31 പേർ കൊല്ലപ്പെട്ടു. വടക്കുപടിഞ്ഞാറൻ നഗരമായ യിൻചുവാനിലെ തിരക്കുപിടിച്ച റസ്റ്ററന്റിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. 7 പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. 3 ദിവസത്തെ ഡ്രാഗൻ ബോട്ട് ഫെസ്റ്റിവൽ തുടങ്ങുന്നതിന്റെ തലേ ദിവസമായതിനാൽ നഗരത്തിൽ വൻതിരക്കായിരുന്നു. വിദ്യാർഥികളടക്കം നിരവധി പേരാണ് സംഭവമുണ്ടാകുമ്പോൾ സ്ഫോടനം നടന്ന ഇരുനിലക്കെട്ടിടത്തിൽ ഉണ്ടായിരുന്നത്

Leave a Reply

Your email address will not be published. Required fields are marked *