Others

ചൈന പടയൊരുക്കം

ഇന്ത്യ ചൈന അതിർത്തി വീണ്ടും പുകയുകയാണ്. ചൈന അതിർത്തിയിൽ ഇന്ത്യയെ ആക്രമിക്കാൻ സന്നാഹം ഒരുക്കുന്നതാണ് റിപ്പോർട്ടുകൾ കിഴക്കൻ ലഡാക്ക് അതിർത്തിയിലെ കടന്നുകയറ്റത്തിനു പിന്നാലെ ഇന്ത്യയെ ലക്ഷ്യമിട്ടു ചൈന പടയൊരുക്കം നടത്തുന്നു. യഥാർഥ നിയന്ത്രണരേഖയോടു ചേർന്നുള്ള 3 വ്യോമതാവളങ്ങളിലെ സൗകര്യങ്ങൾ ചൈന ഗണ്യമായി വർധിപ്പിച്ചതായി തെളിയിക്കുന്ന ഉപഗ്രഹദൃശ്യങ്ങൾ പുറത്തുവന്നു. ഇതുസംബന്ധിച്ച് ചൈനീസ് സേന പ്രതികരിച്ചിട്ടില്ല.
ഹൊടൻ, എൻഗാരി ഗുൻസ, ലാസ എന്നിവിടങ്ങളിലെ വ്യോമതാവളങ്ങളിൽ പുതിയ റൺവേകൾ ചൈന നിർമിച്ചു. ചെങ്ഡു ജെ 20 യുദ്ധവിമാനങ്ങൾ, ഡ്രോണുകൾ എന്നിവയടക്കം താവളങ്ങളിൽ സജ്ജമാക്കിയിട്ടുണ്ട്. കൂടുതൽ യുദ്ധവിമാനങ്ങൾ സൂക്ഷിക്കാനുള്ള സൗകര്യം, സൈനികരെ പാർപ്പിക്കാനുള്ള കെട്ടിടങ്ങൾ, ആയുധപ്പുര എന്നിവയും സജ്ജമാക്കി.

Leave a Reply

Your email address will not be published. Required fields are marked *