Others

ജനവാസ മേഖലയിൽ ഇറങ്ങുന്ന വന്യജീവികളെ തുരത്താനുള്ള അവകാശം കർഷകന് നൽകണം : പി.ജെ ജോസഫ്

തൊടുപുഴ: കാട്ട് പോത്തിന്റെ അക്രമത്തിൽ അതി ദാരുണമായി കൊലചെയ്യപ്പെട്ട കണമല നിവാസികളായ ചാക്കോ പുറത്തേൽ, തോമസ് പ്ലാവനാക്കുഴി എന്നീ ആളുകളുടെ കുടുംബാംഗങ്ങൾക്ക് അടിയന്തിര മന്ത്രിസഭായോഗം ചേർന്ന് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്ന് പി.ജെ ജോസഫ് ആവശ്യപ്പെട്ടു.

ഈ പ്രദേശത്ത് സ്ഥിരമായി വന്യജീവി ആക്രമണം ഉണ്ടാകുന്നത് തടയുന്നതിന് സർക്കാർ കർശന നടപടി സ്വീകരിക്കണമെന്നും ജോസഫ് ആവശ്യപ്പെട്ടു.

ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്ന വന്യജീവികളെ ചെറുക്കാനുള്ള അവകാശം കൃഷിക്കാർക്ക് നൽകുന്ന നിയമ ഭേദഗതി ഉണ്ടാക്കാൻ സർക്കാർ തയാറാകണം എന്നും
ആവശ്യപ്പെട്ടു.

പ്രാണരക്ഷാർത്ഥം മനുഷ്യന് മനുഷ്യനെ ചെറുക്കുവാനുള്ള അധികാരമുള്ള നാട്ടിൽ പ്രാണരക്ഷാർത്ഥം മനുഷ്യന് മൃഗങ്ങളെ ചെറുക്കാൻ അവകാശമില്ലാത്തത് കിരാത നിയമമാണെന്നും പി ജെ ജോസഫ് പറഞ്ഞു.

വന്യജീവി ആക്രമണത്തിൽ നിന്നും മനുഷ്യന് സംരക്ഷണം നൽകുവാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ നിയമ ഭേദഗതി നടത്തണമെന്നും പി ജെ ജോസഫ് ആവശ്യപ്പെട്ടു.

വന്യജീവി ആക്രമണത്തിൽ മരണപ്പെട്ട പ്രദേശത്തെ ആളുകൾ നടത്തുന്ന പ്രതിഷേധ സമരത്തെ അധിക്ഷേപിക്കുകയും ,സമരക്കാർക്കെതിരെ പോലീസ് അനാവശ്യമായി എടുത്ത കേസ് പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *