ജ്വല്ലറികളിൽ ജി എസ് ടി മിന്നൽ പരിശോധന 1000 കോടിയിലേറെ പിഴ
സംസ്ഥാനത്തെ അഞ്ചു ജില്ലകളിലായി കഴിഞ്ഞ ദിവസങ്ങളിൽ ജി എസ് ടി വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ 1000കോടിയിലേറെ രൂപയുടെ തട്ടിപ്പ് കണ്ടെത്തി. എറണാകുളം,തൃശൂർ,മലപ്പുറം, കോഴിക്കോട് കണ്ണൂർ എന്നീ ജില്ലകളിൽ ആണ് പരിശോധന നടന്നത്. പരിശോധന ഇനിയും തുടരുമെന്ന് ജിഎസ്ടി വകുപ്പ് അറിയിച്ചു. സംസ്ഥാനത്തെ സ്വർണക്കടകൾ കേന്ദ്രീകരിച്ച് വ്യാപകമായി നികുതിവെട്ടിപ്പും,ഗുണമേന്മ ഇല്ലാത്ത സ്വർണ്ണ വില്പനയും നടക്കുന്നതായി സൂചന ലഭിച്ചതിന് തുടർന്നാണ് ജി എസ് ടി വകുപ്പ് മിന്നൽ പരിശോധന ആരംഭിച്ചത്.