ഡോ. വന്ദന ദാസിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് മന്ത്രി വീണാ ജോര്‍ജ്.
കോട്ടയം∙ ഡോ. വന്ദന ദാസിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കോട്ടയം മുട്ടുചിറയിലെ വീട്ടിലെത്തി മാതാപിതാക്കളെ ആശ്വസിപ്പിച്ചു. മൊബൈൽ മോർച്ചറിക്ക് മുകളിൽ അന്ത്യചുംബനം നൽകി നിറകണ്ണുകളോടെ ഏറെനേരം അവർ വന്ദനയുടെ ഭൗതികശരീരത്തിനടുത്തു നിന്നു. മുന്നറിയിപ്പില്ലാതെയെത്തിയ മന്ത്രി, മാധ്യമങ്ങളോടു പ്രതികരിക്കാതെ മടങ്ങി.
Special promo
ഇന്നലെ പുലർച്ചെ നാലരയോടെയാണ് കേരളത്തിന്റെ മനസ്സാക്ഷിയെ നടുക്കിയ സംഭവം. പൊലീസ് വൈദ്യപരിശോധനയ്ക്കെത്തിച്ച നെടുമ്പന ഗവ. യുപി സ്കൂൾ അധ്യാപകൻ വെളിയം ചെറുകരക്കോണം ശ്രീനിലയത്തിൽ എസ്.സന്ദീപിന്റെ കുത്തേറ്റാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ ഡോ. വന്ദന ദാസ് (25) കൊല്ലപ്പെട്ടത്.

