KeralaPolitics

തിരഞ്ഞെടുപ്പിനൊരുങ്ങാൻ എൽ ഡി എഫ്

തിരുവനന്തപുരം∙ ലോക്സഭ തിരഞ്ഞെടുപ്പിനൊരുങ്ങുകയാണ് എൽ ഡി എഫ്.മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കൂട്ടത്തോടെ ഇറക്കിയും സർക്കാരിനെ മുന്നിൽനിർത്തിയുമാണ് ലോക്സഭാ തിരഞ്ഞെടുപ്പിന് എൽഡിഎഫ് ഒരുങ്ങുന്നത് . മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മേഖലാതല അവലോകന യോഗങ്ങൾ പൊതുതിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ്. ഓരോ വകുപ്പിനും ജനസമക്ഷം അവതരിപ്പിക്കാൻ കഴിയുന്ന പരിപാടികൾ തയാറാക്കാൻ മന്ത്രിമാർക്ക് മുഖ്യമന്ത്രി നിർദേശം നൽകി. . ദേശീയ തലത്തിൽ കോൺഗ്രസിനെ കേന്ദ്രീകരിച്ചുള്ള പ്രതിപക്ഷ ചേരി വളർന്നുവരുന്നത് പാർട്ടിക്കു കേരളത്തിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട് . കോൺഗ്രസിന്റെ നേതൃത്വത്തിലേ ബിജെപിയെ തോൽപിക്കാൻ കഴിയൂവെന്ന പ്രതീതി ഉടലെടുത്താൽ അതു സംസ്ഥാനത്ത് എൽഡിഎഫിന് തിരിച്ചടിയാവും.
ഈ സാഹചര്യം മുന്നിൽക്കണ്ട് എൽഡിഎഫ് സർക്കാരിന്റെ വികസനനേട്ടങ്ങൾ അവതരിപ്പിച്ചു ജനപിന്തുണ നേടാൻ കഴിയുമോ എന്നാണ് പാർട്ടി ആരായുന്നത്. എൽഡിഎഫിന്റെ രാഷ്ട്രീയ ജാഥയും വൈകാതെ തീരുമാനിക്കും. മുഖ്യമന്ത്രി തന്നെ അതിനു നേതൃത്വം നൽകണമെന്ന അഭിപ്രായം പാർട്ടി പരിഗണിക്കും.
പ്രധാന നേതാക്കൾക്കു സിപിഎമ്മും സിപിഐയും ലോക്സഭാ മണ്ഡലങ്ങളുടെ ചുമതല നൽകി. പാർലമെന്റ് മണ്ഡലം കമ്മിറ്റി മുതൽ ബൂത്ത് കമ്മിറ്റികൾക്കു വരെ സിപിഎം രൂപം നൽകി. സർക്കാർ വാർഷികവുമായി ബന്ധപ്പെട്ടുള്ള ഭവനസന്ദർശന പരിപാടിയും ഏതാണ്ട് പൂർത്തിയായി. എന്നാൽ മറുവശത്ത് യുഡിഎഫ് ഇലക്ഷൻ പ്രാരംഭ പ്രവർത്തനങ്ങൾ പോലും ആരംഭിച്ചിട്ടില്ല. ബ്ലോക്ക് പ്രസിഡണ്ടുമാരുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഗ്രൂപ്പ് വഴക്കിൽ തിരിയുകയാണ് ഇപ്പോഴും പാർട്ടിയും നേതൃത്വവും

Leave a Reply

Your email address will not be published. Required fields are marked *