തിരിച്ചു വരവിനൊരുങ്ങി അഭിരാമി
മലയാളികളുടെ ഇഷ്ടതാരമായിരുന്ന അഭിരാമി തിരിച്ചു വരവിനൊരുങ്ങുന്നു ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന ചിത്രത്തില്‍ ജയറാമിന്റെ നായികയായെത്തി മലയാളികളുടെ സ്വന്തം ആയി മാറിയ നടിയാണ് അഭിരാമി. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും കന്നഡത്തിലുമൊക്കെ താരം തിളങ്ങി. വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ മാത്രമാണ് മലയാളത്തിൽ അഭിരാമി ചെയ്തിട്ടുള്ളത് എങ്കിലും നിറഞ്ഞ സ്വകരണമായിരുന്നു താരത്തിന് ലഭിച്ചത്. ഒരു ഇടവേളക്ക് ശേഷം വീണ്ടും മലയാളത്തിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം.