തൃക്കാക്കര ഭാരത മാതാ കോളേജിനു അപൂർവ്വ നേട്ടം
എറണാകുളം : ഇന്ത്യയിൽ കണക്കുകൾ പ്രകാരം 43796 കോളേജുകൾ ആണ് ആകെയുള്ളത് . അതിൽ ഉന്നത നിലവാരം പുലർത്തുന്ന കോളേജുകളെ കണ്ടെത്താൻ വിദ്യാഭ്യാസ മന്ത്രാലയം നടത്തുന്ന റാങ്കിങ് സിസ്റ്റം ആണ് NIRF (നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രെയിംവർക്ക്).NIRF റാങ്കിങിൽ തൃക്കാക്കര ഭാരത മാതാ കോളേജ് എത്തിചേർന്നു. 5543 കോളേജുകളാണ് ഈ വർഷം റാങ്കിന് അപ്ലൈ ചെയ്തത്.1965 ൽ ആരംഭിച്ച തൃക്കാക്കര ഭാരത മാതാ കോളേജ് അതിന്റെ പ്രയാണ വഴികളിൽ ആദ്യമായിട്ടാണ് NIRF റാങ്കിങിൽ എത്തിചേരുന്നത് . മികവാർന്ന പ്രകടനത്തിലൂടെ 151-200 റാങ്ക് ബാൻഡിൽ ഇടം നേടി. കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് നിർണായക സംഭാവനകൾ നൽകുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ് ഭാരത മാതാ കോളേജ് തൃക്കാക്കര.

