HealthIndia

ദക്ഷിണേഷ്യയിലെ താപനില ക്രമാതീതമായി ഉയരുന്നു

ന്യൂയോർക്ക് : കാലാവസ്ഥ വ്യതിയാനങ്ങളുടെ ആഘാതം ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ദക്ഷിണേഷ്യയിലെ താപനില ക്രമാതീതമായി ഉയരുന്നു എന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. ഇതിനെ തുടർന്ന് ദക്ഷിണേഷ്യൻ രാജ്യങ്ങളായ ഇന്ത്യ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ ഏകദേശം 460 ദശലക്ഷം കുട്ടികൾ കനത്ത ചൂട് നേരിടുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്. അതായത് ദക്ഷിണേഷ്യയിലെ നാലിൽ 3 കുട്ടികളും (76 ശതമാനം ) ഈ അപകടകരമായ സാഹചര്യത്തെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

എന്നാൽ ഇത് ആഗോളതലത്തിലെ മൂന്നിൽ ഒരു കുട്ടി എന്ന കണക്കിനേക്കാൾ ഉയർന്നാണ് നിൽക്കുന്നത്. യുഎൻ ചിൽഡ്രൻസ് ഏജൻസി ആണ് ഇക്കാര്യം വ്യക്തമാക്കിയത്. “ലോകം ആഗോളതലത്തിൽ തിളച്ചുമറിയുന്ന സാഹചര്യത്തിൽ, ദക്ഷിണേഷ്യയിലുട നീളമുള്ള ദശലക്ഷക്കണക്കിന് കുട്ടികളുടെ ജീവിതവും ക്ഷേമവും ഉഷ്ണതരംഗങ്ങളുടെ ഉയർന്ന താപനിലയെ തുടർന്ന് ഭീഷണിയിലാണെന്നാണ് ഈ വിവരങ്ങൾ വ്യക്തമാക്കുന്നത്. ഈ മേഖലയിലെ രാജ്യങ്ങൾ ഇപ്പോൾ ലോകത്തിലെ ഏറ്റവും ചൂടേറിയ രാജ്യമല്ല, പക്ഷേ ഇവിടുത്തെ ചൂട് ദശലക്ഷക്കണക്കിന് ദുർബലരായ കുട്ടികളുടെ ജീവന് അപകടസാധ്യതകൾ ഉയർത്തുന്നു” എന്ന് യുനിസെഫ് സൗത്ത് ഏഷ്യ റീജിയണൽ ഡയറക്ടർ സഞ്ജയ് വിജേശേഖര പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *