NRI News

കുവൈറ്റിൽ നിന്നും നാടുകടത്തിയ പ്രവാസി തിരിച്ചെത്തി. ഉദ്യോഗസ്ഥരെ പറ്റിച്ച് എയർപോർട്ടിൽ നിന്നും വീണ്ടും രക്ഷപെട്ടു.

കുവൈറ്റ് സിറ്റി : കുവൈറ്റിൽ നിന്നും നാടുകടത്തിയ പ്രവാസി എയർപോർട്ടിലെ ബിയോമെട്രിക് പരിശോധനക്കിടെ പിടിക്കപ്പെട്ടു. ഫിംഗർ പ്രിന്റ് പരിശോധനയിൽ മുൻപ് നാടുകടത്തിയ ആളെന്ന് മനസിലിക്കിയ കുവൈറ്റ്‌ എയർപോർട്ട് ഉദ്യോഗസ്ഥർ ഇയാളെ പിടികൂടി തിരിച്ചയക്കാനായി എയർപോർട്ട് ഹോട്ടലിലേക്കയച്ചു, തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഹോട്ടലിൽനിന്നും വീണ്ടും രക്ഷപ്പെട്ടു.

എത്യോപ്യക്കാരനായ പ്രവാസി രക്ഷപ്പെടാനിടയാക്കിയ സാഹചര്യങ്ങളും ഗുരുതരമായ സുരക്ഷാ വീഴ്ചയും പരിശോധിച്ചുവരുകയാണെന്ന് സുരക്ഷാവൃത്തങ്ങൾ.പ്രതിയെ എത്രയും വേഗം പിടികൂടാനുള്ള അന്വേ ഷണം ആരംഭിച്ചതായി കുവൈറ്റ്‌ അധികാരികൾ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *