Kerala

നാടുകാണി എസ്റ്റേറ്റിൽ മൃഗശാല

തളിപ്പറമ്പ്∙ എം.വി.ഗോവിന്ദൻ എംഎൽഎയുടെ നേതൃത്വത്തിൽ സംസ്ഥാന മ്യൂസിയം മൃഗശാല ഡയറക്ടർ അബു ശിവദാസ് ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥ സംഘം ഇന്ന് 10.30ന് നാടുകാണി എസ്റ്റേറ്റ് സന്ദർശിക്കും. പ്ലാന്റേഷൻ കോർ പറേഷന്റെ കീഴിൽ ആലക്കോട് റോഡിലെ നാടുകാണി എസ്റ്റേറ്റിൽ മൃഗശാല ആരംഭിക്കുന്നതിന്റെ സാധ്യതകൾ പരിഗണിക്കുന്നതിനായാണ് സന്ദർശനം.. ഇതിന്റെ പ്രാരംഭ പരിശോധനയ്ക്കായി .മറ്റു വകുപ്പ് ഉദ്യോഗസ്ഥരും സംഘത്തിൽ ഉണ്ടാകും. തളിപ്പറമ്പ് ആലക്കോട് റോഡരികിൽ നാടുകാണിയിലുള്ള എസ്റ്റേറ്റിൽ 250 ഏക്കറിലധികം സ്ഥലത്താണ് പ്ലാന്റേഷൻ കോർപ്പറേഷന്റെ എസ്റ്റേറ്റ് ഉള്ളത്. കറപ്പ, കശുമാവ് കൃഷികളാണ് പ്രധാനമായും ഇവിടെ നടത്തുന്നത്. ഇതിൽ 180 ഏക്കർ സ്ഥലത്താണ് മൃഗശാല പരിഗണിക്കുന്നത്. മൃഗങ്ങൾ തുറസ്സായ സ്ഥലത്ത് സഞ്ചരിക്കുമ്പോൾ ജനങ്ങൾക്ക് പ്രത്യേകം വാഹനങ്ങളിൽ സഞ്ചരിച്ച് ഇവയെ കാണുന്ന രീതിയിലുള്ള മൃഗശാലയാണ് ഇവിടെ പരിഗണിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *