പണി കിട്ടി തുടങ്ങി
തിരുവനന്തപുരം :ഗതാഗത നിയമലംഘനത്തിന് റോഡ് ക്യാമറ വഴി പിഴ ഈടാക്കി തുടങ്ങി. സംസ്ഥാനമാകെ സ്ഥാപിച്ച 726 ക്യാമറകളിൽ 692 റോഡ് ക്യാമറകളാണ് നിലവിൽ പ്രവർത്തിക്കുന്നത്. 14 കൺട്രോൾ റൂമുകളിലായി 130 ജീവനക്കാരെ വിന്യസിച്ചു. ഏഴുതരം നിയമലംഘനങ്ങൾക്കാണ് പിഴയീടാക്കുന്നത്.
ഗതാഗത ലംഘനം കണ്ടെത്തിയാൽ മൊബൈലിലേക്ക് എസ്എംഎസ് സന്ദേശത്തിനു പുറമേ വീട്ടിലേക്കു നോട്ടിസ് അയയ്ക്കും. 15 ദിവസത്തിനകം ജില്ലാ എൻഫോഴ്സ്മെന്റ് ആർടിഒയ്ക്കു അപ്പീൽ നൽകാം. ഇത് ഓൺലൈൻ വഴി നൽകാനുള്ള സംവിധാനം 2 മാസത്തിനുള്ളിൽ നിലവിൽ വരും. എമർജൻസി വാഹനങ്ങൾക്കു പിഴയിൽനിന്ന് ഇളവുണ്ടാകും.