പരുക്ക് പറ്റിയ മുസ്ലിം യുവതിയെ വീട്ടിലാക്കാൻ പോയ യുവാവിനെതിരെ ആൾക്കൂട്ട ആക്രമണം
ബാംഗ്ലൂർ :പരുക്ക് പറ്റിയ മുസ്ലിം യുവതിയെ വിട്ടിൽ കൊണ്ട് പോയി വിട്ട യുവാവിനെ ആക്രമിച്ചു…. ശിവമോഗ യിലെ ഭദ്രവതിയിൽ സ്വകാര്യ പരാമെഡിക്കൽ കോളേജ് വിദ്യാർത്ഥി യായ വിനയ് കുമാർ തന്റെ ക്ലാസ്സിൽ പഠിക്കുന്ന മുസ്ലിം വിദ്യാർത്ഥിനി വീണു പരിക്കേറ്റപ്പോൾ ബൈക്കിൽ വീട്ടിൽ കൊണ്ട് പോയി വിട്ടു. ഇതറിഞെത്തിയ ആളുകൾ കൂട്ടമായി അയാളെ ആക്രമിക്കുകയായിരുന്നു . വിവരം അറിഞ്ഞു എത്തിയ വിനയ് കുമാറിന്റെ രണ്ടു സുഹൃത്തുക്കൾക്കും ആക്രമണത്തിൽ മർദ്ദനമേറ്റു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.ദിവസങ്ങൾക്ക് മുമ്പ് ചിക്ക ബല്ലപുരയിൽ മുസ്ലിം വിദ്യാർത്ഥിനി ക്കൊപ്പം ഭക്ഷണം കഴിക്കാനെത്തിയ യുവാവിനെതിരെയും ക്രൂരമായ ആൾക്കൂട്ട ആക്രമണം ഉണ്ടായിരുന്നു.
.