പുതിയ രാഷ്ട്രീയപാര്‍ട്ടി നീക്കവുമായി സച്ചിന്‍ പൈലറ്റ്
ജയ്പൂര്‍: പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ സംശുദ്ധ രാഷ്ട്രീയത്തിന് ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. തന്റെ പിതാവ് രാജേഷ് പൈലറ്റിന്റെ ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച് സ്വന്തം തട്ടകത്തില്‍ നടത്തിയ മെഗാ റാലിക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാല്‍ അശോക് ഗെലോട്ടുമായുള്ള പ്രൃശ്‌നങ്ങള്‍ അവസാനിച്ചിട്ടില്ലെന്ന പരോക്ഷ സൂചനയും അദ്ദേഹം നല്‍കി.
അഴിമതിക്കെതിരായ ഒരു കുരിശുയുദ്ധക്കാരനാണ് എന്ന നിലയിലുള്ള തന്റെ പ്രതിച്ഛായ നിലനിര്‍ത്താന്‍ സച്ചിന്‍ പൈലറ്റ് ശ്രമിക്കുന്നതും ഇന്നത്തെ പരിപാടിയില്‍ കാണാമായിരുന്നു. യുവാക്കളുടെ നല്ല ഭാവിക്കായാണ് താന്‍ ശബ്ദമുയര്‍ത്തിയത് എന്ന് സച്ചിന്‍ പൈലറ്റ് പറഞ്ഞു. തനിക്ക് എപ്പോഴും രാജസ്ഥാനിലെ ജനങ്ങളുടെ പിന്തുണ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അതിനിടെ രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെതിരെ രംഗത്തുള്ള സച്ചിൻ പൈലറ്റുമായി കെ.സി.വേണുഗോപാൽ കൂടിക്കാഴ്ച നടത്തി. മുൻ ബിജെപി സർക്കാരിന്റെ കാലത്തെ അഴിമതി അന്വേഷിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളിൽ സംസ്ഥാന സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഒരു മണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ സച്ചിൻ ആവശ്യപ്പെട്ടു

