പോലീസ് സംരക്ഷണമാ വശ്യപ്പെട്ട് കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജ് ഹൈക്കോടതിയിൽ
കോട്ടയം: കോളേജ് വിദ്യാർത്ഥിനി ശ്രദ്ധ സതീഷിന്റെ മരണത്തെ തുടർന്നുണ്ടായ പ്രതിഷേധത്തിനു പിന്നാലെയാണ് കോളജ് അധികൃതർ പോലീസ് സംരക്ഷണം തേടികോടതിയെ സമീപിച്ചത് . കോളേജിന്റെ പ്രവർത്തനം തടസപ്പെടുത്തുന്നുവെന്നാണ് ഹർജിയിൽ പറയുന്നത്.അതേസമയം ശ്രദ്ധയുടെ മുറിയില്‍ നിന്ന് ആത്മഹത്യ കുറിപ്പ് കിട്ടിയിരുന്നുവെന്ന് പോലീസ് വെളിപ്പെടുത്തി. എന്നാല്‍ കത്തിൽ ആത്മഹത്യ ചെയ്യാനുണ്ടായ കാരണത്തെ കുറിച്ച് സൂചനകളൊന്നും ഉണ്ടായിരുന്നില്ലെന്നും കോട്ടയം ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക് പറഞ്ഞു. ഇതുവരെ കേട്ടു കേള്‍വി ഇല്ലാതിരുന്ന ആത്മഹത്യക്കുറിപ്പിനെ പറ്റി ഇപ്പോള്‍ പോലീസ് പറയുന്നതില്‍ ദുരൂഹത ഉണ്ടെന്നാണ് ക്യാമ്പസിലെ വിദ്യാർത്ഥികൾ സംശയിക്കുന്നത്. ആത്മഹത്യ കുറിപ്പ് വ്യാജമായി ഉണ്ടാക്കിയതാണെന്നാണ് കുടുംബം ആരോപിക്കുന്നത്. കണ്ടെത്തിയത് ആത്മഹത്യാക്കുറിപ്പ് അല്ലെന്നും ശ്രദ്ധ മുമ്പ് എഴുതിയ ഒരു കുറിപ്പ് മാത്രമാണ് അതെന്നും കുടുംബം പറഞ്ഞു.ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോളേജിലെ ഫുഡ് ടെക്നോളജി വിദ്യാർഥിനിയായ ശ്രദ്ധ കോളേജിലെ ഹോസ്റ്റലിൽ തൂങ്ങിമരിച്ചത്. ശ്രദ്ധയെ മാനസികമായി പീഡിപ്പിച്ച ഹോസ്റ്റൽ വാർഡനും ഫുഡ് ടെക്നോളജി ഡിപ്പാർട്മെന്റ് മേധാവിക്കുമെതിരെ നടപടിയെടുത്ത് ചുമതലകളിൽ നിന്ന് മാറ്റി നിർത്തണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാർത്ഥികൾ മാനേജ്മെന്റിനെതിരെ പ്രതിഷേധം നടത്തിയത്.

