പ്രശസ്ത നടി രചന നാരായണൻകുട്ടി വീണ്ടും അരങ്ങിൽ
തിരുവനന്തപുരം, പ്രശസ്ത നടിയും ഡാൻസറുമായ രചന നാരായണൻ കുട്ടി സൂര്യ കൃഷ്ണ മുർത്തി സംവിധാനം ചെയുന്ന അനാമിക നാടകത്തിലൂടെ വീണ്ടും സജീവമാകുന്നു. ഇന്നും നാളെയും തൈക്കാട് സൂര്യ നാടക കളരിയായ ഗണേശത്തിലാണ് നാടകം. വൈകുന്നേരം 6.30 ന്. ഇതോടെ രചന വീണ്ടും അഭിനയ രംഗത്തു സജീവമാകും . മലയാളി പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന മുൻനിര നടിമാരിൽ ഒരാളാണ് രചന നാരായണൻകുട്ടി. എന്നാൽ കുറച്ചുനാളായി അഭിനയരംഗത്തുനിന്ന് വിട്ടുനിൽക്കുകയായിരുന്നു.

