Breaking

ഭർത്താവിനെ കേസിൽ കുടുക്കാൻ വാഹനത്തിൽ എംഡിഎംഎ ഒളിപ്പിച്ചുവെച്ച കേസ്. ഭർത്താവ് തന്നെ ജാമ്യക്കാരൻ

ഇടുക്കി വണ്ടൻമേട്ടിൽ മുന്‍ പഞ്ചായത്തംഗം സൗമ്യ സുനിലാണ്കാമുകനൊപ്പം പോകാന്‍ ഭര്‍ത്താവിനെ എംഡിഎംഎ കേസില്‍ കുടുക്കാന്‍ ശ്രമിച്ചത്. ആ കേസ് അക്കാലത്തു വലിയ വിവാദ മായിരുന്നു വണ്ടൻമേട് ഗ്രാമപഞ്ചായത്ത് അംഗമായിരുന്ന സൗമ്യ സുനിലാണ് ഭർത്താവിനെ കേസിൽ കുടുക്കാൻ വാഹനത്തിൽ എംഡിഎംഎ ഒളിപ്പിച്ചുവെക്കാന്‍ കാമുകന് കൂട്ടുനിന്നത്. ആസൂത്രണം ചെയ്തത് പോലെ എംഡിഎംഎയുമായി സൗമ്യയുടെ ഭർത്താവിനെ പൊലീസ് പിടികൂടിയെങ്കിലും അന്വേഷണത്തിനൊടുവിൽ സത്യാവസ്ഥ മനസിലാക്കി ഇയാളെ വെറുതെ വിടുകയായിരുന്നു.

സംഭവത്തില്‍ അറസ്റ്റിലായ ഭാര്യ സൗമ്യയെ ഭർത്താവ് സുനിൽ വർഗീസ് ജാമ്യത്തിലറിക്കയതാണ് കേസില്‍ വഴിത്തിരിവായത്. കുട്ടികൾക്കുവേണ്ടി താൻ എല്ലാം ക്ഷമിക്കുകയും മറക്കുകയുമാണെന്നാണ് സുനിൽ വ്യക്തമാക്കുന്നത്. സുനിൽ തന്നെയാണ് സൗമ്യയെ ജാമ്യത്തിലിറക്കിയതും. പരാതി പിൻവലിക്കാൻ തന്നെയാണ് സുനിലിൻ്റെ തീരുമാനമെന്നാണ് സുനിലുമായി അടുപ്പമുള്ളവർ പറയുന്നതും.കേരളത്തില്‍ വലിയ ചര്‍ച്ചയായ കേസിലും അതിനോടനുബന്ധിച്ചുള്ള പ്രശ്നങ്ങളിലുമാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്. ഭാര്യയോട് ക്ഷമിക്കാന്‍ ഭര്‍ത്താവ് തയ്യാറായെങ്കിലും കേസ് മുന്നോട്ട് പോകുമെന്നാണ് വിവരം. കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊല്ലാൻ ശ്രമിക്കുകയും അത് പരാജയപ്പെട്ടപ്പോൾ മയക്കുമരുന്ന് കേസിൽ (Drug Case) കുടുക്കുകയും ചെയ്ത സംഭവത്തിൽ ഗ്രാമപഞ്ചായത്ത് അംഗം ഉൾപ്പെടെ മൂന്നുപേരാണ് അന്ന് പിടിയിലായത് . ഇടുക്കി (Idukki) വണ്ടൻമേട്ടിലാണ് സിനിമയെ വെല്ലുന്ന സംഭവം നടന്നത്. വണ്ടൻമേട് ഗ്രാമപഞ്ചായത്ത് അംഗം സൗമ്യ എബ്രഹാം (33), സഹായികളായ ഷാനവാസ് (39), ഷെഫിൻഷാ (24) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 11ാം വാർഡായ അച്ചൻകാനത്ത് നിന്ന് എൽഡിഎഫ് പ്രതിനിധിയായാണ് സൗമ്യ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ചത്.

പുറ്റടി അമ്പലമേട് തൊട്ടാപുരയ്ക്കൽ സുനിൽ വർഗീസിനെയാണ് ഇരുചക്രവാഹനത്തിൽ മാരക മയക്കുമരുന്നായ എംഡിഎംഎ വെച്ച് കുടുക്കാൻ ഭാര്യ സൗമ്യ എബ്രഹാം ശ്രമിച്ചത്. . ഡിവൈഎസ്പിക്കും സിഐക്കും തോന്നിയ സംശയമാണ് സംഭവത്തിലെ യഥാർത്ഥ പ്രതികളെ പിടികൂടുന്നതിലേക്ക് എത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *