India

മണിപ്പൂരിൽ നടക്കുന്നത് ക്രിസ്ത്യാനികളെ തെരഞ്ഞുപിടിച്ചുള്ള അക്രമങ്ങൾ : ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ.

മണിപ്പൂരിൽ നടക്കുന്നത് ക്രിസ്ത്യാനികളെ തെരഞ്ഞുപിടിച്ചുള്ള അക്രമങ്ങളാണെന്നു തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ. മണിപ്പുർ കലാപത്തിനെതിരേ കെആർഎൽസിസിയുടെ ആഭിമുഖ്യത്തിൽ പാളയം രക്തസാക്ഷി മണ്ഡപത്തിൽ സംഘടിപ്പിച്ച ഐക്യദാർഢ്യ ഉപവാസം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മണിപ്പുരിൽ ഇപ്പോഴും തുടരുന്ന അക്രമ സംഭവങ്ങൾ ക്രൈസ്തവർക്കെതിരേ ഗൂഢലക്ഷ്യത്തോടെ ആസൂത്രണം ചെയ്യപ്പെട്ടതാണ്. രാജ്യത്തെ ഒരു വിഭാഗം ജനങ്ങൾ ദുരന്തമനുഭവിക്കുമ്പോൾ ഇവിടത്തെ ഭരണാധികാരികൾ ഇത്തരത്തിലൊരു സംഭവം നടന്നതായി പോലും ഭാവിക്കുന്നില്ലെന്ന വേദനാജനകമായ സാഹചര്യമാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കാൻ കാരണമായതെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.

മണിപ്പുരിൽ എന്തുകൊണ്ട് ക്രൈസ്തവർ മാത്രം അക്രമിക്കപ്പെടുന്നുവെന്നുള്ളത് ഉത്തരം കിട്ടാത്ത ചോദ്യമാണെന്നു ഐക്യദാർഢ്യ ഉപവാസത്തിൽ പ്രസംഗിച്ച തിരുവ നന്തപുരം ലത്തീൻ അതിരൂപത സഹായ മെത്രാൻ ഡോ.ആർ. ക്രിസ്തുദാസ് പറഞ്ഞു. മതപരമായല്ല, മനുഷ്യത്വപരമായി ചിന്തിച്ചാൽ എല്ലാവരെയും വിഷമിപ്പിക്കുന്ന സാഹചര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ചങ്ങനാശേരി അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ സമാപന സന്ദേശം നൽകി.

Leave a Reply

Your email address will not be published. Required fields are marked *