Crime

മറുനാടനെ വേട്ടയാടുമ്പോൾ

മറുനാടൻ മലയാളി. മലയാളികളുടെ പുത്തൻ മാധ്യമ സംസ്കാരമായി മാറിയപ്പോൾ,കുത്തക മാധ്യമ മുതലാളിമാർ വാർത്തയാക്കാൻ മടിച്ച പലതും പുറലോകമറിയുന്ന അവസ്ഥയിലേക്ക് എത്തിപ്പെടാൻ തുടങ്ങി എന്നത് യാഥാർത്ഥ്യം. അതുകൊണ്ടുതന്നെ ഷാജൻ സ്കറിയ എന്ന പേരും മറുനാടൻ മലയാളി എന്ന ചാനലും ചുരുങ്ങിയ കാലം കൊണ്ട് ജനങ്ങൾ ഏറ്റെടുത്തു. പറയാനുള്ളത് തുറന്നു പറയാൻ ധൈര്യപൂർവ്വം മുന്നിട്ടിറങ്ങിയപ്പോൾ മൂടിവയ്ക്കാൻ ശ്രമിച്ചത് പലതും വാർത്ത കളായി.അങ്ങനെ ഒരു ചാനലിന് ശത്രുക്കൾ ഉണ്ടാവുക സ്വാഭാവികം മാത്രം. പി വി അൻവർ എംഎൽഎ നടത്തിയ പ്രസ്താവന അതിനൊരു തെളിവാണ്. മതമേല ദ്ധ്യക്ഷന്മാർ ഉൾപ്പെടെ സാജൻ സ്‌കറിയ എന്ന വ്യക്തിക്ക് എതിരായി.മറുനാടൻ മലയാളി തുടക്കം കുറിച്ച അവതരണ രീതി പുത്തൻ മാധ്യമ സംസ്കാരത്തിന്റെ ഭാഗമായി,കേരളത്തിൽ രൂപപ്പെട്ടു കഴിഞ്ഞു.
മാധ്യമപ്രവർത്തനം ഇന്ത്യയൊട്ടാകെ ഏറെ ദുഷ്കരമായി മാറിക്കഴിഞ്ഞ കാലഘട്ടമാണിത്. മാധ്യമപ്രവർത്തകർക്കെതിരെയുള്ള ആക്രമണങ്ങൾ ഇന്ത്യയിൽ ഇപ്പോൾ ഒറ്റപ്പെട്ട സംഭവമല്ല.
മറുനാടൻ ഷാജന്റെ നേരെ ലണ്ടനിൽ ആക്രമണമുണ്ടായി എന്ന വാർത്തയും ഇപ്പോൾ പുറത്തു വരുന്നുണ്ട്. സധൈര്യം മാധ്യമ പ്രവർത്തനം നടത്തുന്ന എല്ലാവർക്കുമുള്ള ഒരു വെല്ലുവിളിയാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ ഒരു കാര്യം ഉറപ്പായി. അടുത്ത പുലരിയിൽ ആർക്കും ഇത് സംഭവിക്കാം..

Leave a Reply

Your email address will not be published. Required fields are marked *