മലപ്പുറം താനൂർ ബോട്ടപകടം :വിളിച്ചുവരുത്തിയ ദുരന്തം
ദീർഘവീഷണത്തോടെ പ്രവൃത്തിക്കാത്ത വകുപ്പ് മന്ത്രിയും, ചെയ്യുന്ന ജോലിക്ക് അർഹമായതിലും കൂടുതൽ ശമ്പളം പറ്റി ചെയ്യാൻ കഴിയുമായിരുന്ന ഉത്തവാദിത്തം ചെയ്യാതെ അനർഹമായവർക്ക് പല വഴിവിട്ട സഹായവും നൽകി ഒരു കുടുംബത്തിലെ ഒൻപത് പിഞ്ചു കുഞ്ഞുങ്ങളെയടക്കം ഇരുപത്തിരണ്ട് പേരെ മുക്കി കൊന്നു എന്നു പറയാം.ഇനിയും ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ കേരളത്തിന്റെ പല ഭാഗങ്ങളിലും ബോട്ട് അപകടങ്ങളുണ്ടാകാം.
ഇത് വരുത്തി വെച്ച ദുരന്തം അല്ലേ?.
പരപ്പനങ്ങാടി – താനൂർ പ്രദേശത്തുകാർ ഒരാൾ പോലും ഉണ്ടാകില്ല എന്ന നാട്ടുകാരുടെ ധാരണ അപ്പാടെ തെറ്റിയ ഒരു ദുരന്തമാണിത്.
കാരണംഅവധി ദിവസങ്ങളിൽ ദൂരെ ദിക്കിലുള്ളവരാണല്ലോ സാധാരണയായി കടൽ കാണാൻ വരാറുള്ളത്?
ഇന്നാട്ടുകാർക്ക്കടലും, പുഴയും അന്യമല്ലല്ലോ! ഒരു മാസം മുമ്പ് തുടങ്ങിയ ബോട്ട് സർവീസ് നാട്ടുകാർക്ക് ഒരു പുതിയ വിഷയമാകാം.
മീൻ പിടിക്കുവാൻ പോകുന്ന സാധാരണ ഫൈബർ തോണി രൂപമാറ്റം വരുത്തിയാണ് ഇവിടെ ബോട്ട് സർവീസ് കൊണ്ട് വന്നത്.
ഫിറ്റ്നസ് ദാരിദ്ര്യം
നാട്ടുകാർ ചൂണ്ടിക്കാണിച്ചതാണ് പോലും .
എല്ലാ അനുമതിയും ഉണ്ടെന്ന്ബന്ധപ്പെട്ടവർ പറയുന്നു .
കൂടാതെ കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ചMLA യും കായിക വകുപ്പ് മന്ത്രിയുമായ V അബ്ദുറഹിമാന്റെ സാന്നിധ്യത്തിൽ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഉത്ഘാടനം ചെയ്യുന്നതും കണ്ടപ്പോൾ സംഗതി എന്തായാലും എല്ലാ തരത്തിലുള്ള ഫിറ്റ്നസും, അനുമതികളും ഉണ്ടായിരിക്കും എന്നാവും നാട്ടുകാർ അനുമാനിച്ചിരിക്കുക .
അതൊന്നും ഇല്ലായെങ്കിലും നാട്ടുകാരുടെ നാവടക്കാൻ ലൈഫ് ജാക്കറ്റ് എങ്കിലും ഉണ്ടായിരുന്നുവെങ്കിൽ ഇത്രയും പേർ അസ്തമിക്കില്ലായിരുന്നു .
ഏതായാലും കടുത്ത അനാസ്ഥ സർക്കാർ ഭാഗത്തു നിന്നും ജനങ്ങളുടെ പക്ഷത്തുനിന്നും ഉണ്ടായിട്ടുണ്ട് എന്നു തന്നെ പറയാം –
കണ്ടറിയാത്തവർ കൊണ്ടറിയും കൊണ്ടറിയാത്തവരോ…..?
സ്മിതാ ബാലൻ. തിരൂർ