Politics

രാജസേനൻ സിപിഎം ലേക്ക്

.പ്രമുഖ സിനിമ സംവിധായകൻ രാജസേനൻ ബിജെപി വിട്ട് സിപിഎം ൽ ചേരുന്നു.2016 ൽ അരുവിക്കരയിൽ ബിജെപി സ്ഥാനാർഥി ആയിരുന്നു. ബിജെപി യിൽ വേണ്ടത്ര പരിഗണന കിട്ടാത്തത് കൊണ്ടാണ് അദ്ദേഹം പാർട്ടി വിടുന്നത്. ബിജെപി യുടെ പ്രാഥമിക മെമ്പർ ഷിപ്പിൽ നിന്ന് രാജി വെച്ച അദ്ദേഹം ഇന്ന് സിപിഎം ൽ ചേരുമെന്നാണ് റിപ്പോർട്ട്‌. കലാരംഗത്ത് ഒന്നുകൂടി സജീവമാകണം. പഴയ സി.പി.എമ്മുകാരനാണ് ഞാൻ. മനസ്സുകൊണ്ട് സി.പി.എമ്മിനൊപ്പമാണ്. കലാകാരന്മാർക്ക് കൂടുതൽ അംഗീകാരം നൽകുന്ന പാർട്ടിയാണ് സി.പി.എം. കലാരംഗത്ത് പ്രവർത്തിക്കാൻ ബി.ജെ.പി അവസരം തന്നില്ല- രാജസേനൻ പറഞ്ഞു.

ബി.ജെ.പി എന്നെ അവഗണിച്ചു. അത് താങ്ങാൻ കഴിയുന്നതായിരുന്നില്ല. തെരഞ്ഞെടുപ്പിൽ കൈയിൽനിന്ന് പണം ചെലവായിട്ടുണ്ട്. ബി.ജെ.പിയിൽ പോയതോടെ സിനിമയിലെ സുഹൃത്തുക്കൾ തന്നിൽനിന്ന് അകന്നു. ഇ.ഡിയെ പേടിക്കാൻ തന്റെ കൈയിൽ അത്രയും പണമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *