റസാഖ് പയമ്പ്രോട്ട് ഓർമയാകുമ്പോൾ
റസാഖ് പയമ്പ്രോട്ട്. സിപിഎമ്മിന്റെ സാംസ്കാരിക മുഖം. പാർട്ടിക്കായി തൂലിക പടവാളാക്കിയ എഴുത്തുകാരൻ, പത്രപ്രവർത്തകൻ. കവി മോയിൻകുട്ടി വൈദ്യർ സ്മാരക അക്കാദമിയുടെ മുൻ സെക്രട്ടറി. സ്വന്തം വീടും സ്വത്തും സിപിഎമ്മിന്റെ പേരിൽ എഴുതിവച്ച പാർട്ടി സ്‌നേഹി. ഇന്ന് ഒരു തുണ്ട് കയറിൽ സിപിഎം ഭരിക്കുന്ന പുളിക്കൽ പഞ്ചായത്ത് ഓഫിസിൽ തൂങ്ങി മരിച്ചത്
തന്റെ സഹോദരന്റെ മരണത്തിന് കാരണമായ വിഷലിപ്‌തമായ മാലിന്യം പുറന്തള്ളുന്ന പ്ലാസ്റ്റിക് ഫാക്ടറിക്കെതിരെ നടപടി ആവശ്യപ്പെട്ട് നിരന്തരം പഞ്ചായത്ത് ഓഫിസിൽ കയറിയിറങ്ങിയിട്ടും, ജീവന് തുല്യം സ്നേഹിക്കുന്ന പാർട്ടിയിൽനിന്നു നീതി ലഭിക്കാതെ നിരാശനായി ആത്മഹത്യ ചെയ്ത ഈ മനുഷ്യന് നീതി കിട്ടണം. “മരണവും ഒരു സമരമാണ്” എന്ന് എഴുതിയ കുറിപ്പും പരാതി കെട്ടുകളടങ്ങിയ ഫയലും കഴുത്തിൽ കെട്ടിയാണ് തൂങ്ങി മരിച്ചത്.