KeralaOthers

ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ക്ക് സുപരിചിതമായ ശബ്ദത്തിന് ഉടമ ഓർമയായി

പത്തനംതിട്ട: സന്നിധാനത്ത് എത്തുന്ന ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ക്ക് സുപരിചിതമായ ശബ്ദത്തിന് ഉടമ ശ്രീനിവാസ് സ്വാമി ഇനി ഓർമ.ശബരിമല സന്നിധാനത്ത് പബ്ലിസിറ്റി കം പബ്ലിക് ഇൻഫെർമേഷൻ സെന്ററിൽ ജോലി ചെയ്തിരുന്ന ശ്രീനിവാസ് സ്വാമി അന്തരിച്ചു. സന്നിധാനത്ത് എത്തുന്ന ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ക്ക് സുപരിചിതമായ ശബ്ദത്തിന് ഉടമയാണ് അദ്ദേഹം. കഴിഞ്ഞ 25 വർഷത്തോളമായി അനൗൺസറായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു.

അയ്യപ്പ ദര്‍ശനത്തിന് എത്തുന്ന വിശ്വാസികൾക്ക് അറിയിപ്പും നിർദ്ദേശങ്ങളും നൽകുന്നത് ശ്രീനിവാസ് സ്വാമി ആയിരുന്നു. മലയാളം, കന്നഡ, തമിഴ്, തെലുങ്ക് എന്നിങ്ങനെ വിവിധ ഭാഷകളിൽ അദ്ദേഹം നിർദ്ദേശം നൽകി. സന്നിധാനത്ത് തിരക്കില്‍ കൂട്ടം തെറ്റിപോകുന്ന കുട്ടികളും മുതിർന്നവരും തിരികെ ബന്ധുക്കളുടെ അടുത്തെത്തുന്നതിൽ ശ്രീനിവാസ് സ്വാമിയുടെ ശബ്ദം വഹിച്ച പങ്ക് ചെറുതല്ല.

ഭക്തര്‍ നേരിട്ടും ടെലിഫോണിലും ചോദിക്കുന്ന സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നതും പൂജകളുടേയും വഴിപാടുകളുടേയും വിവരങ്ങള്‍ മൈക്കിലൂടെ അറിയിക്കുന്നതും, കളഞ്ഞുകിട്ടിയ സാധനങ്ങളെപ്പറ്റി വിവരം അറിയിക്കുന്നതും ശ്രീനിവാസ് സ്വാമി ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *