Health

ലോക നഴ്സസ് ദിനത്തോടനുബന്ധിച്ച്
പുസ്തക പ്രകാശനം
നടത്തി

2023 മെയ് 12 ലോക നഴ്സസ് ദിനത്തോടനുബന്ധിച്ച് കേരള നഴ്സസ് സ്റ്റഡി സർക്കിൾ ‘സാനുകമ്പാ ശുശ്രൂഷ ‘ എന്ന ലേഖന സമാഹാരപുസ്തകം പ്രസാധനം ചെയ്തു. 2023 മെയ് 11 ന് തൃശൂർ ദയ ആശുപത്രിയിൽ നടന്ന ചടങ്ങിൽ കേരള ആരോഗ്യ സർവ്വകലാശാല റിസർച്ച് ഡീൻ ഡോ.കെ.എസ് ഷാജി പുസ്തകം പ്രകാശനം ചെയ്തു. എറണാകുളം ഗവ.ലോ കോളേജിലെ സെന്റർ ഫോർ മെഡിക്കൽ ലോ ഹോണററി ഡയറക്ടർ ഡോ. ബിന്ദുമോൾ വി.സി. പുസ്തകം ഏറ്റുവാങ്ങി. ദയ ആശുപത്രി മാനേജർ ഡോ.വി.കെ.അബ്ദുൾ അസീസ് ആമുഖ പ്രഭാഷണം നടത്തി. വെസ്റ്റ് ഫോർട്ട് കോളേജ് ഓഫ് നഴ്സിംഗ് പ്രിൻസിപ്പാൾ പ്രൊഫ. ഷേർളിപ്രകാശ് പുസ്തകം പരിചയപ്പെടുത്തി. പ്രൊഫ. രേണു സൂസൻ തോമസ് (പ്രിൻസിപ്പാൾ, വെൽകെയർ കോളേജ് ഓഫ് നഴ്സിംഗ് ), ഇസാബിൻ അബ്ദുൾ കരിം ഡോ. പ്രിൻസ് കെ.ജെ. (ചികിത്സാനീതി )ജിജിജോസഫ്, എഡിറ്റർമാരായ പല്ലവി മുരളീധരൻ,അനു വർഗ്ഗീസ് എന്നിവർ ആശംസകൾ നേർന്നു.

Leave a Reply

Your email address will not be published. Required fields are marked *