വാട്ടർ മെട്രോ കാത്തിരിക്കുന്നത് വൻ പ്രതിസന്ധി.
കൊച്ചി വാട്ടർ മെട്രോ തരണം ചെയ്യാനുള്ളത് വൻ പ്രതിസന്ധികൾ.വാട്ടർ മെട്രോ ആരംഭിച്ചപ്പോൾ അനുഭവപ്പെട്ട തിരക്ക് ഏറെക്കുറെ അവസാനിച്ചു. മണിക്കൂറുകൾ നീണ്ട ക്യു കഴിഞ്ഞ ആഴ്ചകളിൽ പതിവ് കാഴ്ചയായിരുന്നു. എന്നാൽ ഇപ്പോൾ അവസ്ഥ മാറി .അവധി ക്കാലം കഴിയുന്നത്തോടെ കുട്ടികളുടെ തിരക്ക് കുറയും.3ബോട്ടുകൾ മാത്രമാണ് ഇപ്പോൾ സർവീസ് നടത്തുന്നത്.സ്ഥിരമായി വാട്ടർ മെട്രോ ഉപയോഗിക്കുന്നവരുടെ എണ്ണം വളരെ കുറവാണ്. സഞ്ചാരികളായി എറണാകുളത്തെത്തുന്നവർക്ക് മാത്രമായി മെട്രോ സർവീസ് ഒതുങ്ങും. ടെക്നോ പാർക്ക് ജീവനക്കാർക്ക് വാട്ടർ മെട്രോ പ്രതീക്ഷിച്ച തരത്തിൽ ഉപകാരപ്പെടുമോ എന്ന ആശങ്ക പങ്കു വെക്കുന്നവരും കുറവല്ല.

