വിദ്യ ഒളിവില്‍ കഴിയുന്നത് മന്ത്രിയുടെ സംരക്ഷണയില്‍’, എന്തുകൊണ്ടാണ് അറസ്റ്റ് ചെയ്യാത്തതെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്.
കൊച്ചി: വിദ്യ കേസിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് .SFI സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയും വ്യാജ രേഖ ചമക്കല്‍ കേസില്‍ പ്രതിയായ വിദ്യയും ഒരുമിച്ചുള്ള ചിത്രങ്ങള്‍ ഇനിയും കയ്യിലുണ്ടെന്ന് എറണാകുളം ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. ‘ആറ് ദിവസമായി എന്റെ കയ്യില്‍ ഈ ചിത്രങ്ങൾ കിട്ടിയിട്ട്, നിരവധി ചിത്രങ്ങളുണ്ട്,
‘ ഞാന്‍ അതൊന്നും പുറത്തുവിട്ടിട്ടില്ല’
ഇവരൊക്കെ തമ്മിലുള്ള ബന്ധമെന്താണെന്നും ആര്‍ഷോയും ഈ പെണ്‍കുട്ടിയും തമ്മിലുള്ള സുഹൃദ് ബന്ധം എന്താണെന്നും അല്ലെങ്കില്‍ അവരുടെ സംഘടന ബന്ധം എന്താണെന്നും നിങ്ങള്‍ ഒന്നു അന്വേഷിക്കുക. എറണാകുളം ജില്ലയിലെ പ്രധാനപ്പെട്ട നേതാവും മന്ത്രിയുമായ ആളുടെ സംരക്ഷണയിലാണ് ഈ പെണ്‍കുട്ടി ഇപ്പോഴും കഴിയുന്നത്’- ഷിയാസ് പറഞ്ഞു.
‘വ്യാജ രേഖ സമര്‍പ്പിച്ച് ഉദ്യോഗം നേടിയ വിദ്യയുടെ കേസില്‍ പുറത്തേക്ക് വരാതിരിക്കാന്‍ ആസൂത്രിതമായി പ്രിന്‍സിപ്പലിനും, അതുപോലെ അധ്യാപകനും,കെ എസ് യു പ്രസിഡന്റിനും, മാധ്യമപ്രവര്‍ത്തകര്‍ക്കും എതിരായി കേസെടുത്ത് , അന്വേഷണങ്ങളിലേക്ക് എത്തിക്കാതിരിക്കാനുള്ള ആസൂത്രിതമായ ശ്രമമാണ് ഇന്ന് പൊലീസിനെ കൊണ്ട് ബോധപൂര്‍വം ഈ സര്‍ക്കാര്‍ ചെയ്യിപ്പിക്കുന്നത്’.ഇതിന്റെ പിന്നില്‍ ഇവരെ മുഴുവനായി സഹായിച്ചത്. എറണാകുളം ജില്ലയിലെ പ്രധാനപ്പെട്ട നേതാവും മന്ത്രിയുമാണ്. അവരുടെ സംരക്ഷണയിലാണ് ഈ പെണ്‍കുട്ടി കഴിയുന്നത്. എറണാകുളത്ത് പെണ്‍കുട്ടി ഉണ്ടെന്ന് അറിഞ്ഞിട്ടും എന്തുകൊണ്ടാണ് അറസ്റ്റ് ചെയ്യാത്തത്. ഈ പെണ്‍കുട്ടി കഴിഞ്ഞ ആറ് ദിവസമായി എറണാകുളത്ത് തന്നെയാണെന്ന് അറിയുന്നത് പൊലീസിനാണ്, എന്തുകൊണ്ടാണ് അറസ്റ്റ് ചെയ്യാത്തത്’- ഷിയാസ് പറഞ്ഞു.
അതേസമയം, എസ് എഫ് ഐ നേതാക്കളുടെ പരീക്ഷാ തട്ടിപ്പും വെട്ടിപ്പും പുറത്തു കൊണ്ടുവന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് നാവടപ്പിക്കാനുള്ള നീക്കം ജനാധിപത്യ വിരുദ്ധമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്ന മോദി സര്‍ക്കാരിന്റെ അതേ പാതയിലൂടെയാണ് പിണറായി വിജയന്‍ സര്‍ക്കാരും സഞ്ചരിക്കുന്നത്. വിദ്യയെ ഒളിപ്പിച്ച ശേഷം വിദ്യയെ കണ്ടവരുണ്ടോ എന്ന് ചോദിച്ചു നടക്കുകയാണ് പിണറായി വിജയന്റെ പോലീസ്.ഇത്രത്തോളം ആഭ്യന്തര വകുപ്പ് തരം താഴരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.