Crime

വിസ്മയ വിധി പറഞ്ഞിട്ട് ഒരു വർഷം തികയുമ്പോൾ

വിസ്മയ കേസിന്റെ വിധിക്ക് ഇന്നേക്ക് ഒരു വർഷം തികയുന്നു. കേരള മനസ്സാക്ഷിയെ പിടിച്ചുലക്കിയ ആ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ശാസ്താംകോട്ട ഡിവൈഎസ്പി പി രാജകുമാർ (ഇപ്പോഴത്തെ എറണാകുളം അസ്സി :കമ്മീഷണർ ഓഫ് പോലീസ് ) അന്നത്തെ അനുഭവങ്ങൾ മെട്രോ കേരളഓൺലൈനിൽ പങ്കുവയ്ക്കുകയാണ്.

2022 മെയ് മാസം 22
അവിസ്മരണീയമായ ദിനം. രാവിലെ മുതൽ എല്ലാ പത്ര ദൃശ്യ മാധ്യമങ്ങളുടെയും കാത്തിരിപ്പിന്റെയും ദിനം.വിസ്മയ കേസിന്റെ വിധി ഇന്ന്. അന്വേഷണ സംഘത്തിന് പറയാനുള്ളതെന്ത്?.അതറിയാൻ രാവിലെമുതൽ അവർ ഓഫീസിലും വീട്ടിലും ഫോണിലൂടെയും വിളിച്ചു കൊണ്ടിരുന്നു.. എന്നാൽ അവർക്ക് പിടി കൊടുക്കാതെ ഒഴിഞ്ഞുമാറി.ട്രയൽ പൂർത്തിയായി എങ്കിലും ബഹു. കോടതി എന്ത് വിധി ആണ് പറയുക എന്നതിന്റെ ആശങ്ക മനസിലുണ്ട്. വിധി എന്താണെന്ന് നമുക്കറിയില്ലല്ലോ .ആരുടേയും
ഫോൺ കോളുകൾ അറ്റൻഡ് ചെയ്യാൻ തോന്നുന്നില്ല… എവിടെ ആണ് ഞാൻ എന്നത് മാധ്യമ പ്രവർത്തകരെ അറിയിക്കാതിരുന്നു..

ഞാൻ പറയുന്നത്. കോടതി വിധിയുമായി ഒത്തുവന്നില്ലങ്കിലോ? മനസ്സിൽ സങ്കർഷം രൂപപ്പെട്ടു. മനസ് ആകെ ആസ്വസ്ഥമായി.
24 വയസ്സു മാത്രം പ്രായമായ. BAMS. വിദ്യാർത്ഥിനി ഭർതൃഗൃഹത്തിൽ, ഒരു വർഷക്കാലം മാത്രം ജീവിച്ച ശേഷം സ്ത്രീധന പീഢനം മൂലം മരണപ്പെട്ടു എന്ന പോലീസ് കണ്ടെത്തൽ. കോടതി എങ്ങനെ പരിഗണിക്കും എന്ന് എനിക്കറിയില്ലല്ലോ…. ഉറക്കo വരാതെ അങ്ങോട്ടുമിങ്ങോട്ടു നടന്നും ഇരുന്നും ഞാൻ നേരം വെളുപ്പിച്ചു…. കേരളത്തിന്റെ നോവായ വിസ്മയ എന്ന പെൺകുട്ടിക്ക് നീതി കൊടുക്കണേ എന്ന് ആത്മാർത്ഥമായി ആഗ്ര ഹിച്ചു.. ഞാനും എന്റെ ടീമിലുണ്ടായിരുന്ന. സുരേഷ് ബാബു. ചന്ദ്രമോൻ.ശരത്. ആബ. സുനിത. അനിൽ. ഷാഫി. അരുൺ. ഹരീഷ്. സൗമ്യ. സുൾഫി. അജിത്.മഹേഷ്. ആരും ആ രാത്രി ഉറങ്ങിയില്ല . അത്രമാത്രം ശ്രദ്ധയോടെ. പ്രാർത്ഥനയോടെ. തങ്ങളുടെ വീട്ടിലെ ഒരംഗത്തിന് സംഭവിച്ചാൽ എന്ന വികാരത്തോടെ അന്വേഷണം നടത്തിയ കേസ് ആണിത് .. പിന്നെ എങ്ങിനെയാണ് ഉറങ്ങുന്നത്…
പത്രക്കാരോട്. ഞങ്ങൾ ഞങ്ങളാൽ ചെയ്യാൻ കഴിയുനത് ചെയ്തിട്ടുണ്ടെന്നു മാത്രം പറഞ്ഞു . എന്നിരുനാലും 23/5/22 കൊല്ലം ഒന്നാം ക്ലാസ്സ്‌ സെഷൻസ് കോടതി. വിധി പറയുന്നു എന്ന് ടി.വിയിൽ കാണിക്കുബോൾ ഉള്ളം പിടക്കുകയായിരുന്നു….അതി രാവിലെ തന്നെ കോടതി പരിസരം പത്ര ദൃശ്യ മാധ്യമങ്ങൾ നിറഞ്ഞിരിക്കുനത് കണ്ടപ്പോൾ ടെൻഷൻ കൂടുകയും ചെയ്തു. വിസ്മയക്ക് നീതി കിട്ടണേയെന്ന് മാത്രമായിരുന്നു പ്രാർത്ഥന… കോടതിയിക്ക് സമീപം 10 മണിക്ക് എത്തിയെങ്കിലും കോടതിക്കുള്ളിലേക്ക് 11 മണിക്ക് ശേഷം മാത്രമാണ് കയറിയത് .അത്രയും താമസിച്ചത് പ്രധാനമായും മീഡിയയെ പേടിച്ചതു കൊണ്ടുകൂടിയാണ്.
കോടതി മുറിയിൽ, ഏറെ ബഹുമാന്യനായ കേസിന്റെ വിജയത്തിന് വേണ്ടി ചെയ്യാൻ പറ്റുന്നതെല്ലാം ഭംഗിയായ്.ഫയൽ നന്നായ് പഠിച്ച് കോടതിയിൽ അവതരിപ്പിച്ച മോഹൻ രാജ് സർ. അവസാന നിമിഷങ്ങൾ…. കോടതി. വേറെ. കേസുകൾ പരിഗണിക്കുന്നു…. നെഞ്ചിടിപ്പിന്റെ നിമിഷങ്ങൾ പറഞ്ഞറിയിക്കാനാവാത്ത അവസ്ഥ.
നെഞ്ചിടിപ്പ് കൂടി വരുന്നു… അഞ്ചാമതായി. വിസ്മയ കേസ് പരിഗണിച്ചു ..
കിരണിന്റെ വക്കീൽ, ശ്രീ പ്രതാപചന്ദ്രൻ.
മോഹൻ രാജ് സാറിന്റെ അതി ഗംഭീര വാക്കുകൾ കോടതിയിൽ മുഴങ്ങിയപ്പോൾ പ്രതീക്ഷ കൂടുതലായി.
കോടതി. അൽപ്പനേരത്തേക്ക് പിരിഞ്ഞപ്പോൾ വീണ്ടും ആശങ്കാജനകമായ നിമിഷങ്ങൾ .. കാത്തിരുന്ന നിമിഷം വന്നെത്തി.ബഹു ജഡ്ജ് ശ്രീ. സുജിത് .സർ. വിധി വായിച്ചു… പിന്നെയെല്ലാം ചരിത്രം…. കൂടെ കട്ടക്ക് നിന്ന. സൈബർ സെൽ FsI.ഫോറെൻസിക് മെഡിസിൻ . ഓഫീസ് സ്റ്റാഫ്. എസ് ഐ ഹാരിസ്. മോഹൻ രാജ് സാറിന്റെ അമ്മ . പത്നി, മോൾ , ജൂനിയർ മാർ. പ്രതീഷ് എല്ലാവർക്കുമെന്റെ ഹൃദയം നിറഞ്ഞ നന്ദി… ഒപ്പം വിസ്മയയെ സ്വന്തം മകളെ പോലെ മാറോട് ചേർത്ത എല്ലാവരോടും…. യഥാർത്ഥത്തിൽ വിസ്മയ കേസ് പുതിയൊരു പുലരി കേരളത്തിനു സമ്മാനിച്ചു. സ്ത്രീധനം എന്ന മഹാവിപത്തിനെതിരെ നാം ഒറ്റക്കെട്ടായി.
ഇനി ഇങ്ങനെ ഒരു വിപത്ത് നമ്മുടെ നാട്ടിൽ സംഭവിക്കാതിരിക്കട്ടെ

Leave a Reply

Your email address will not be published. Required fields are marked *