India

വൻ ദുരന്തമായി മാറുന്ന മണിപ്പൂർ

. ന്യൂ ഡൽഹി : മണിപ്പൂരിൽ കഴിഞ്ഞ ഒന്നര മാസത്തിൽ കൂടുതലായി തുടർന്നുവരുന്ന കലാപം വൻ ദുരന്തമായി മാറി കഴിഞ്ഞു. ഇമ്ഫാൽ മേഖല യിൽ എല്ലാ ക്രിസ്ത്യൻ പള്ളികളും തകർക്കപ്പെട്ടതായിട്ടാണ് റിപ്പോർട്ട്‌ . തുടർച്ചയായ കർഫ്യൂ നിലനിൽക്കുന്നത് കൊണ്ടും റോഡ് ജനങ്ങൾ തന്നെ തകർക്കുന്നത് കൊണ്ടും നിത്യോപയോഗ സാധനങ്ങൾക്ക് ദൗർലബ്യമായിക്കഴിഞ്ഞു . സംസ്ഥാനത്തെ 16 ജില്ലകളിൽ 7 ഇടത്തും കലാപം പടർന്നിട്ടുണ്ട്. കഴിഞ്ഞ ആഴ്ച എം പി മാരായ ഹൈബി ഈഡനും ഡിൻ കുര്യക്കോസും കലാപപ്രദേശങ്ങൾ സന്ദർശിച്ചു അവിടുത്തെ കലാപ ത്തെ പറ്റി കോൺഗ്രസ്‌ നേതൃത്വത്തിന് റിപ്പോർട്ട്‌ നൽകിയിരുന്നു. പ്രധാന മന്ത്രി പ്രശ്നത്തിൽ ഇടപെടണമെന്ന് കോൺഗ്രസ്‌ നേതൃത്വം അവശ്യപ്പെട്ടു. എന്നാൽ കേരള കോൺഗ്രസ്‌ നേതാക്കൾ ഈ വിഷയത്തിൽ തുടർന്ന മൗനം അത്ഭുതകരമാണ്.

Leave a Reply

Your email address will not be published. Required fields are marked *