Others

സി -മെറ്റ് കോളേജ് പഠനം ദുരിതമയം.


പള്ളുരുത്തി : 13 വർഷം മുൻപ് ആരംഭിച്ച സി -മെറ്റ് കോളേജിൽ അധ്യാപകരില്ലാത്തതിനാൽ പഠനം പ്രതിസന്ധിയിൽ.പള്ളുരുത്തി അയമ്പാറയിലുള്ള നഴ്സിംഗ് കോളേജിൽ ആവശ്യത്തിന് അദ്ധ്യാപകരെ നിയമിക്കാത്തതാണ് വിദ്യാർത്ഥികളുടെ പഠനം ദുരിതപൂർണ്ണമാക്കിയത്.240 കുട്ടികൾ 4ബാച്ചുകളായി ഇവിടെ പഠിക്കുന്നുണ്ട്.

ഹോസ്റ്റൽ സൗകര്യംപോലും ഇവിടെ ഇല്ല. കിലോമീറ്ററുകൾ ദൂരെയാണ് നിലവിലുള്ള ഹോസ്റ്റൽ. ഇപ്പോൾ 24 അധ്യാപകരെ ആണ് ഇവിടെ വേണ്ടത്.എന്നാൽ നിലവിൽ 13 അധ്യാപകർ മാത്രമാണുള്ളത്.
കേരള ആരോഗ്യ സർവ്വകലാശാലയുടെ കീഴിൽ 2009ലാണ് സി -മെറ്റ് കോളേജ് ആരംഭിച്ചത്.ഹോസ്റ്റൽ നടത്തുന്നതിനുള്ള സ്ഥലസൗകര്യം ഇവിടെ യുണ്ട്. കെട്ടിടം പണിയുന്നതിനും അധ്യാപക നിയമനം നടത്തുന്നതിനും സർക്കാർ തലത്തിൽ അടിയന്തിരമായി ഇടപെടണമെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു.അല്ലാത്ത പക്ഷം ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് വിദ്യാർത്ഥികൾ അറിയിച്ചു..വിദ്യാർത്ഥികളുടെ ഭാവി തുലാസിലാകുന്ന സാഹചര്യം ഒഴിവാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *