സ്കൂളുകളിൽ ശനിയാഴ്ചയും പ്രവൃത്തി ദിവസം
സംസ്ഥാനത്തെ സ്കൂളുകളിൽ ശനിയാഴ്ചയും പ്രവൃത്തി ദിവസമാക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം. അധ്യയന വർഷം സ്കൂളിലെ പ്രവൃത്തി ദിവസങ്ങൾ 220 ആക്കി ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണു ശനിയാഴ്ചകളും പ്രവൃത്തി ദിവസമാക്കാമെന്ന നിർദ്ദേശം വകുപ്പ് മുന്നോട്ടുവച്ചത് എന്നാൽ ഇതിനെതിരെ പ്രതിപക്ഷ അദ്ധ്യാപക സംഘടനകൾ രംഗത്തെത്തി. . ഈ രീതിയിൽ പ്രവൃത്തി ദിവസങ്ങൾ ക്രമീകരിച്ചു കൊണ്ടുള്ള അക്കാദമി കലണ്ടറിന്റെ കരട് അദ്ധ്യാപക സംഘടന യോഗത്തിൽ അവതരിപ്പിക്കുകയും ചെയ്തു.
എന്നാൽ യോഗത്തിൽ പങ്കെടുത്ത സംഘടനകളിൽ പലതും ഇതിനോട് വിയോജിച്ചു. കോൺഗ്രസ് അനുകൂല സംഘടനയായ കെപിഎസ്ടിഎ വിയോജനം ഔദ്യോഗികമായി രേഖപ്പെടുത്തുകയും ചെയ്തു. ഇതോടെ സർക്കാരുമായി ആലോചിച്ച് അന്തിമ തീരുമാനം എടുക്കാമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ വ്യക്തമാക്കി.