Others

സ്ത്രീ ശരീരം അശ്ലീലമല്ല

…. രഹന ഫാത്തിമ തന്റെ നഗ്ന മാറിടത്തിൽ മക്കളെ കൊണ്ട് പെയിന്റിംഗ് നടത്തിയത് വലിയ കുറ്റമായികണ്ടു പോക്സോ, ബാലനീതി വകുപ്പുകൾ പ്രകാരം പോലീസ് എടുത്ത കേസ് കേരള ഹൈകോടതി റദ്ചെയ്തു . സ്ത്രീ യുടെ അർദ്ധ നഗ്ന രൂപം അശ്ളീല മായി കരുതുന്ന സമൂഹം പുരുഷൻ ഷർട്ട്‌ ഇടാതെ അർദ്ധ നഗ്നനായി നടക്കുന്നതിൽ യാതൊരു പ്രശ്നവും കാണുന്നില്ല എന്ന് കോടതി നിരീക്ഷിച്ചു.സ്വന്തം ശരീരം ഉപയോഗിച്ച് പ്രതിക്ഷേധം രേഖപ്പെടുത്താൻ ഹർജി ക്കാരി ക്കുള്ള അവകാശം അംഗീകരിച്ച കോടതി അവരുടെ മക്കൾ സന്തോഷത്തോടെ അമ്മയുടെ കൂടെ കഴിയുന്നുണ്ടെന്നും വിലയിരുത്തി. രഹന ഫാത്തിമ എന്ന ആക്റ്റീവിസ്റ്റ് നെ ഒതുക്കാൻ സദാചാര പോലീസ് നടത്തിയ പരിശ്രമം കോടതി വിധി യോടെ പൊളിഞ്ഞു
യഥാര്‍ത്ഥ ലൈംഗീക വിദ്യാഭ്യാസം വീട്ടില്‍ നിന്ന് തന്നെ തുടങ്ങണം എന്ന ആശയം പ്രചരിപ്പിക്കാനാണ് താന്‍ ശ്രമിച്ചതെന്ന് രഹ്നയുടെ വാദം കോടതി അംഗീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *