ഹബ്ബിലും ചോർച്ച
എറണാകുളം : കേരളത്തിൽ മഴക്കാലം ആരംഭിക്കുന്നതേ ഉള്ളു. മഴ ശക്തമാവുന്നതോടെ കേരളത്തിലെ റോഡുകളും തോടുകളും നിറഞ്ഞു കവിയുന്നത് സർവ്വസാധാരണമാണ്.നിർമാണത്തിലെ അശാസ്ത്രീയതയാണ് പലപ്പോഴും അതിന്റെ കാരണം. എന്നാൽ കൊച്ചിയുടെ വികസനത്തിന്റെ പുതിയ മുഖമായി മാറിയ വൈറ്റില ഹബ്ബിന്റെ അവസ്ഥയും വ്യത്യസ്തമല്ല. ആദ്യ മഴയിൽ തന്നെ ചോർന്നൊലിക്കുന്ന അവസ്ഥയിലേക്ക് ഹബ്ബ് മാറുകയാണ്. താഴെ വിരിച്ചിട്ടുള്ള ടൈലിൽ മഴവെള്ളം വീഴുന്നതോടെ യാത്രക്കാർ തെന്നി വീണ് അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.