Others

ബലിതർപ്പണത്തിനു ആയിരങ്ങൾ

എറണാകുളം : ആലുവ മണപ്പുറം, തിരുനെല്ലി ക്ഷേത്രം, തിരുനാവായ ക്ഷേത്രം, വർക്കല പാപനാശം കടപ്പുറം, കൊല്ലം തിരുമുല്ലവാരം, തൃശൂർ തിരുവില്വാമല പാമ്പാടി, കോഴിക്കോട് വരയ്ക്കൽ കടപ്പുറം, ഷൊർണൂർ ശാന്തിതീരം, ചെറുതുരുത്തി പുണ്യതീരം, പെരുമ്പാവൂർ ചേലാമറ്റം, ആനിക്കാട് തിരുവംപ്ലാക്കൽ തുടങ്ങി സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ബലിതർപ്പണത്തിന് ആളുകളെത്തി.
ഇന്നു പുലർച്ചെ മുതൽ ആയിരങ്ങളാണ് ആചാര്യന്മാരുടെ കാർമികത്വത്തിൽ സ്നേഹ സ്മരണകൾക്കു തിലോദകം അർപ്പിക്കുന്നത്. പലയിടത്തും തിരക്കൊഴിവാക്കാൻ നേരത്തേതന്നെ ബലിതർപ്പണം തുടങ്ങി. പ്രധാന ക്ഷേത്രങ്ങളിലെല്ലാം പിതൃപൂജ, തിലഹോമം, സായുജ്യപൂജ തുടങ്ങിയ വഴിപാടുകൾക്കും സൗകര്യമൊരുക്കിയിട്ടുണ്ട്.കണ്ണൂർ, മാറിനിന്ന മഴ വീണ്ടും ജില്ലയിൽ ഇന്നലെ മുതൽ പെയ്തു തുടങ്ങി. ഇന്ന് കർക്കിടക വാവ് ന് ബലി കർമ്മങ്ങൾ നടത്താൻ പ്രധാന കേന്ദ്രങ്ങളിൽ നല്ല തിരക്കുണ്ട്. അതോടൊപ്പം മഴയും. രാമായണ മാസത്തിന്റെ ആരംഭം കുറിച്ചു കൊണ്ട് ഭക്തർ വിവിധ ക്ഷേത്രങ്ങളിൽ അതി രാവിലെ മുതൽ എത്തിച്ചേരാൻ തുടങ്ങി.മണ്‍മറഞ്ഞവരെ ഓര്‍മിച്ച് പതിനായിരങ്ങള്‍ തിങ്കളാഴ്ച വിവിധ പുണ്യതീര്‍ഥങ്ങളില്‍ ബലിതര്‍പ്പണം നടത്തുന്നു. ആലുവ ശിവരാത്രി മണപ്പുറം, ചേലാമറ്റം ക്ഷേത്രം, എന്നിവിടങ്ങളിൽ വലിയ തിരക്ക് അനുഭവപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *