IndiaPolitics

18-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കം

ന്യൂഡൽഹി :18-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കമായി.ഇന്ത്യൻ ജനാധിപത്യത്തിന്റെ ചരിത്ര നിമിഷമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.18-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.നയിക്കാൻ എല്ലാവരുടെയും പിന്തുണ വേണമെന്നും, പുതിയ ലക്ഷ്യത്തോടെ മുന്നോട്ടുപോകാനാകട്ടെ എന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. മൂന്നാം ഘട്ടത്തിൽ മൂന്നുവട്ടം അധ്വാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏഴ് തവണ പാർലമെൻ്റംഗമായ ഭർതൃഹരി മഹ്താബിനെ പ്രോടേം സ്പീക്കറായി നിയമിച്ചു. ജൂൺ 26നാണ് ലോക്‌സഭാ സ്പീക്കർ തിരഞ്ഞെടുപ്പ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട എല്ലാ സഭാംഗങ്ങളുടെയും സത്യപ്രതിജ്ഞയോടെയാണ് സമ്മേളനം ആരംഭിക്കുക. ഇക്കുറി 293 സീറ്റുകളുമായി എൻഡിഎയ്ക്ക് ഭൂരിപക്ഷമുണ്ട്. ബിജെപിക്ക് 240 സീറ്റുകളാണുള്ളത്. മറുവശത്ത് പ്രതിപക്ഷമായ ഇന്ത്യ ബ്ലോക്കിന് 234 സീറ്റുകളാണുള്ളത്..ഇന്ത്യ ബ്ലോക്കിലെ ലോക്‌സഭാ എംപിമാർ പാർലമെൻ്റ് സമുച്ചയത്തിൽ ഒത്തുകൂടുകയും 18-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിൻ്റെ ആദ്യ ദിവസം ഒരുമിച്ച് സഭയിലേക്ക് മാർച്ച് ചെയ്യുകയും ചെയ്യും.
ഗാന്ധി പ്രതിമ നിലനിന്നിരുന്ന പഴയ പാർലമെൻ്റ് മന്ദിരത്തിൻ്റെ രണ്ടാം നമ്പർ ഗേറ്റിന് സമീപം എംപിമാർ ഒത്തുകൂടും

Leave a Reply

Your email address will not be published. Required fields are marked *