KeralaLOCAL

ട്വൻ്റി 20 പാർട്ടി ലഹരി വിരുദ്ധ സന്ദേശ യാത്ര നടത്തി.




കൊച്ചി: ട്വൻ്റി 20 പാർട്ടി എറണാകുളം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ സന്ദേശ യാത്ര നടത്തി.

ചേരാനല്ലൂർ പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിലൂടെ നടത്തിയ സന്ദേശയാത്ര  ചിറ്റൂർ പാലത്തിന് സമീപത്ത് നിന്ന് ആരംഭിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡ് അംഗം ബെന്നി ജോസഫ് ഉദ്ഘാടനം ചെയ്തു. 20 കേന്ദ്രങ്ങളിൽ യാത്രക്ക് സ്വീകരണം നല്കി.

വിഷ്ണുപുരം ജംഗ്ഷനിൽ നടത്തിയ ലഹരി വിരുദ്ധ സന്ദേശയാത്രയുടെ സമാപന സമ്മേളനം ട്വൻ്റി 20 പാർട്ടി സംസ്ഥാന വൈസ് പ്രസിഡണ്ട് വി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു.പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡ് അംഗം അഡ്വ. ചാർളി പോൾ മുഖ്യ സന്ദേശം നൽകി. നിയോജക മണ്ഡലം പ്രസിഡണ്ട് ജോസ് പ്ലാക്കൽ അധ്യക്ഷത വഹിച്ചു. ജില്ലാ കോ-ഓർഡിനേറ്റർമാരായ ലീന സുഭാഷ് , പി .വൈ . എബ്രഹാം, തൃക്കാക്കര പ്രസിഡൻ്റ് എം .ജെ ജെയിംസ്, വൈപ്പിൻ പ്രസിഡൻ്റ് ടെനി തോമസ്,ആന്റണി നിക്സൺ, ജോൺ ജോസഫ്, ജോസഫ് സ്റ്റേക്ക് എന്നിവർ പ്രസംഗിച്ചു.

കോർണർ യോഗങ്ങളിൽ ചിറ്റൂർ ഗോപി,ഫാ ജിബിൻ മാതിരപ്പള്ളി,  ഫാ. ഡേവീസ് മാടവന , കെ. ജെ അലക്സ് എന്നിവർ പ്രസംഗിച്ചു. യോഗത്തിൽ പ്രവർത്തകർ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *