2024ലെ ആദ്യ വമ്പന്‍ ഹിറ്റ് എബ്രഹാം ഓസ്ലര്
കൊച്ചി: മലയാള സിനിമയില്‍ വീണ്ടും ജനത്തിരക്കിന്റെ കാലം. 2024ലെ ആദ്യത്തെ വമ്പന്‍ റിലീസായ എബ്രഹാം ഓസ്ലര് പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നതോടെ വമ്പന്‍ കളക്ഷനാണ് ചിത്രം നേടുന്നത്. ആദ്യ രണ്ട് ദിവസം കൊണ്ട് തന്നെ പ്രേക്ഷകരെ കൈയ്യിലെടുക്കാന്‍ ചിത്രത്തിന് സാധിച്ചിരുന്നു. ഈ വര്‍ഷത്തെ ആദ്യത്തെ ഹിറ്റായി ചിത്രം മാറുമെന്നാണ് ഇതുവരെയുള്ള കളക്ഷന്‍ സൂചിപ്പിക്കുന്നത്.
മിഥുന് മാനുവല്‍ തോമസാണ് ചിത്രം സംവിധാനം ചെയ്തത്. ജയറാമിന്റെ തിരിച്ചുവരവ് എന്ന നിലയിലാണ് ഓസ്ലര് റിലീസിന് മുമ്പ് ശ്രദ്ധിക്കപ്പെട്ടിരുന്നത്. മമ്മൂട്ടിയുടെ അതിഥി വേഷമുണ്ടാവുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. റിലീസ് ചെയ്തപ്പോള്‍ മമ്മൂട്ടിയുടെ കഥാപാത്രം നായകനോളം തന്നെ വലുത്.എന്തായാലും ചിത്രം ഹിറ്റ്.