Business

ഒസാക്ക ഗ്രൂപ്പിന് സിംഗപ്പൂർ എയർലൈൻസിന്റെ ബെസ്റ്റ് സെല്ലർ അവാർഡ്

ട്രാവൽ ആൻഡ് ടൂറിസം വ്യവസായത്തിൽ പ്രമുഖ ആഗോള കൂട്ടായ്മയായ ഒസാക്ക ഗ്രൂപ്പിന് 2022-2023 സാമ്പത്തിക വർഷത്തേക്കുള്ള സിംഗപ്പൂർ എയർലൈൻസിന്റെ ബെസ്റ്റ് സെല്ലർ അവാർഡ് ലഭിച്ചു. . സിംഗപ്പൂർ എയർലൈൻസിന്റെ സതേൺ മാനേജർ ശ്രീ. ഇമ്രാൻ അദ്‌നാൻ, ഒസാക്ക ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. പി ബി ബോസിന് അവാർഡ് കൈമാറുകയും യാത്രാ വ്യവസായത്തിന് ഒസാക്ക ഗ്രൂപ്പിന്റെ സംഭാവനകളെക്കുറിച്ച് പ്രശംസിച്ചു സംസാരിക്കുകയും ചെയ്തു. പ്രാദേശികമായും അന്തർദേശീയമായും വൈവിധ്യമാർന്ന ഉപഭോക്താക്കളെ ആകർഷിക്കുന്നതിലും സേവനം നൽകുന്നതിലും ഒസാക്ക ഗ്രൂപ്പിന്റെ ശ്രദ്ധേയമായ വിജയമാണ് അവാർഡെന്നു ഒസാക്ക ഗ്രൂപ്പ് ഡയറക്ടർമാരായ ശ്രീമതി ബിസ്സി ബോസ്, ശ്രീ അതുൽ ബോസ് എന്നിവർ അഭിപ്രായപ്പെട്ടു.. 2025-ഓടെ അഞ്ച് ഭൂഖണ്ഡങ്ങളിലും ശാഖകൾ തുറക്കുകയെന്ന ലക്ഷ്യത്തോടെ. വിപുലീകരണ പദ്ധതി നിലവിലുണ്ട്, ഒസാക്ക ഗ്രൂപ്പ് ഇതിനകം തന്നെ ഒരു ബഹുരാഷ്ട്ര കമ്പനിയായി മാറാനുള്ള പാതയിലാണെന്ന് ഡയറക്ടർമാർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *